കാന്തപുരത്തിന്റെ ഖത്മുൽ ബുഖാരിക്ക് സമാപനം
text_fieldsമർകസിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഖത്മുൽ ബുഖാരിക്ക് നേതൃത്വം നൽകുന്നു
കോഴിക്കോട്: മർകസിൽ വർഷംതോറും നടത്തുന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്വഹീഹുൽ ബുഖാരി ദർസ് -ഖത്മുൽ ബുഖാരി-ക്ക് പ്രാർഥനാ നിർഭരമായ സമാപനം. ഈ വർഷം പുറത്തിറങ്ങുന്ന അഞ്ഞൂറോളം യുവപണ്ഡിതർക്ക് സ്വഹീ ഹുൽ ബുഖാരിയിലെ അവസാന അധ്യായം കാന്തപുരം അബൂബക്കർ മുസ്ലിയാർ ഓതിക്കൊടുത്തു.
അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ചു. സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷതവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു.
സി. മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു. കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ, ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ.എ.പി. അബ്ദുൽ ഹക്കീം അസ്ഹരി, ലിബിയ അക്കാദമിക് അറ്റാഷെ മഹ്മൂദ് എജ് വേലി സംസാരിച്ചു.