കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനം സമാപിച്ചു
text_fieldsഡോ. ടി. എൻ സുരേഷ്( പ്രസിഡൻറ്), ഡോ. സുനിൽ പി. കെ (ജനറൽ സെക്രട്ടറി)
തിരുവനന്തപുരം: കെ.ജി.എം. ഒ.എ 57 ാം സംസ്ഥാന സമ്മേളം ചിന്നക്കനാൽ മൂന്നാർ കൺവെൻഷൻ സെന്ററിൽ നടന്നു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പൊതുപരിപാടിയുടെ ഉദ്ഘാടനവും അവാർഡ് ദാനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായിരുന്നു.
ഐ എം. എ സംസ്ഥാന പ്രസിഡണ്ട് ഡോ. ജോസഫ് ബെനവൻ, സംസ്ഥാന സെക്രട്ടറി ഡോ. ശശിധരൻ, കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡണ്ട് ഡോ. റോസിനാര ബീഗം, കെ.ജി.ഐ.എം.ഒ സംസ്ഥാന പ്രസിഡണ്ട് ഡോ.വിനോദ് പി.കെ എന്നിവർ സംസാരിച്ചു.
സംസ്ഥാന പ്രസിഡണ്ടായി ഡോ. ടി.എൻ. സുരേഷ്, ജനറൽ സെക്രട്ടറിയായി ഡോ. സുനിൽ. പി.കെ, ട്രഷറർ ആയി ഡോ. ജോബിൻ.ജി.ജോസഫ്, മാനേജിങ് എഡിറ്റർ ആയി ഡോ. റീന എൻ.ആർ എന്നിവർ സ്ഥാനമേറ്റെടുത്തു. വൈസ് പ്രസിഡൻ്റുമാരായി ഡോ. മുരളീധരൻ.എം( നോർത്ത് സോൺ) ഡോ. സുരേഷ് വർഗീസ് ( മിഡ് സോൺ) , ഡോ. സാബു സുഗതൻ ( സൗത്ത് സോൺ ), ജോയിൻ്റ് സെക്രട്ടറിമാരായി ഡോ. രാജേഷ് ഓ.ടി ( നോർത്ത് സോൺ) , ഡോ പ്രവീൺ കുമാർ.പി. കെ( മിഡ് സോൺ ) , ഡോ. അരുൺ. എ. ജോൺ ( സൗത്ത് സോൺ ) എന്നിവരും സ്ഥാനമേറ്റു.
ചടങ്ങിൽ ആരോഗ്യ സംബന്ധമായ മികച്ച വാർത്തയ്ക്കുള്ള ഡോ. എം.പി. സത്യനാരായണൻ മെമ്മോറിയൽ മാധ്യമ പുരസ്കാരം (25,000 രൂപയും പ്രശസ്തി പത്രവും ) ശ്രീമതി പ്രവീണ. പി. ആർ ( പ്രിൻസിപ്പൽ കറസ്പോണ്ടന്റ്, റിപ്പോർട്ടർ ടി വി, തിരുവനന്തപുരം ), ആരോഗ്യ മേഖലയിൽ നടത്തിയ പ്രശംസനീയമായ സന്നദ്ധ പ്രവർത്തനത്തിനുള്ള ഡോ. എസ്.വി. സതീഷ് കുമാർ മെമ്മോറിയൽ അവാർഡ് (10,000 രൂപയും പ്രശസ്തി പത്രവും ) സത്യൻ മായനാടിനും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

