Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോക്ടറെ മർദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാക്കി കെ.ജി.എം.ഒ.എ; വ്യാഴാഴ്ച ഒ.പി ബഹിഷ്കരിക്കും

text_fields
bookmark_border
ഡോക്ടറെ മർദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാക്കി കെ.ജി.എം.ഒ.എ; വ്യാഴാഴ്ച ഒ.പി ബഹിഷ്കരിക്കും
cancel

ആലപ്പുഴ: മാവേലിക്കര ജില്ല ആശുപത്രിയിൽ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മർദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ). പ്രതിഷേധത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ

സ്പെഷ്യാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കും. അന്ന് രാവിലെ 10 മണി മുതൽ 11 മണി വരെ മറ്റു ഒ.പി സേവനങ്ങളും നിർത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ ഭാരവാഹികൾ സർക്കാറിനെ അറിയിച്ചു.

അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐ പി ചികിത്സ, കോവിഡ് ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവക്ക് മുടക്കമുണ്ടാവില്ലെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.

സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരുമാസത്തിലേറെയായി നടത്തി വരുന്ന ഇടപെടലുകളും പ്രതിഷേധങ്ങളും അവഗണിക്കപ്പെട്ടു. സംഭവം നടന്ന് നാല്പതു ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി തികഞ്ഞ ‍അനാസ്ഥയാണ്. പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണം.

കോവിഡ് മഹാമാരിയുടെ കാലത്തുപോലും ഇത്തരം അക്രമണങ്ങൾ ചെറുക്കാനും നീതി നടപ്പാക്കാനുമായി ഡോക്ടർമാർക്ക് പരസ്യ പ്രതിഷേധത്തിലേക്ക് പോക്കേണ്ടി വരുന്നത് നിർഭാഗ്യകരമാണ്. വിഷയം കൂടുതൽ സങ്കീർണ്ണമാക്കാതെ പൊലീസുകാരനുൾപ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കെ.ജി.എം.ഒ.എ പ്രതിനിധികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KGMOA intensifies protest over non-arrest of accused for beating doctor
Next Story