കെ.ജി.എം.ഒ.എ ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ്, പ്രസിഡണ്ട് ഡോ. പി.കെ. സുനിൽ
text_fieldsകെ.ജി.എം.ഒ.എ ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ്, പ്രസിഡണ്ട് ഡോ. പി.കെ. സുനിൽ
കുമരകം: ജനുവരി 18, 19 തിയതികളിൽ കുമരകത്ത് നടന്ന കേരള ഗവ. മെഡിക്കൽ ഓഫീസേർസ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ ) 58ാം സംസ്ഥാന സമ്മേളനം - വന്ദനം- 2025 സമാപിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതു സമ്മേളനം മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. ജോയ് ജോർജ് ഉത്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി ഡോ. പി.കെ. സുനിൽ (പ്രസിഡൻറ്) , ഡോ. ജോബിൻ ജി. ജോസഫ് ( ജന. സെക്രട്ടറി) ഡോ. ഡി. ശ്രീകാന്ത് (ട്രഷറർ), ഡോ. സി.പി. ബിജോയ് (മാനേജിംഗ് എഡിറ്റർ ) എന്നിവർ സ്ഥാനമേറ്റു. ഡോ.ടി.എൻ. സുരേഷ്,
ഡോ.കെ.എ. ശ്രീവിലാസൻ ( ഐ.എം.എ സംസ്ഥാന പ്രസിഡൻറ്), ഡോ. കെ. ശശിധരൻ (ഐ.എം.എ സംസ്ഥാന സെക്രട്ടറി) ഡോ.ടി. ഗോപകുമാർ (കെ.ജി.എം.സി.ടി.എ സംസ്ഥാന സെക്രട്ടറി) ഡോ.സി. ഷിബി (കെ.ജി.ഐ.എം.ഒ.എ സംസ്ഥാന ട്രഷറർ) എന്നിവർ സംസാരിച്ചു.
ആരോഗ്യരംഗത്തെ മികച്ച സന്നദ്ധപ്രവർത്തനത്തിനുള്ള ഡോ.എസ്. വി സതീഷ് കുമാർ മെമ്മോറിയൽ അവാർഡ്, കോഴിക്കോട് ജില്ല ആസ്ഥാനമാക്കി രക്തദാനരംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുന്ന ഹോപ്പ് എന്ന സംഘടനക്കും ബെസ്റ്റ് ഡോക്ടർ അവാർഡുകൾ ഡോ. ജമാൽ അഹമ്മദ്, ഡോ. ദീപ്തി ലാൽ പി. എൽ, ഡോ. സയ്യദ് ഹമീദ് ഷുഹൈബ് കെ. എസ്, ഡോ. രഞ്ജിത് എന്നിവർക്കും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

