പി.പി.ഇ കിറ്റുകളുടെ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിച്ച് കെ.ജി.എം.ഒ.എ
text_fieldsതിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കുള്ള പി.പി.ഇ കിറ്റുകളുടെ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ രംഗത്ത്. പി.പി.ഇ കിറ്റുകളുടെ ഗുണനിലവാരം പരിശോധിച്ചുറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ.എ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് കത്ത് നൽകി.
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് കിറ്റുകളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് കെ.ജി.എം.ഒ.എ ആവശ്യമുന്നയിച്ചത്. പലയിടങ്ങളിലും എൻ. 95 മാസ്കുകൾക്ക് പകരം എൻ.95 ആണെന്ന് തോന്നുന്ന തരം മാസ്കുകളാണ് നൽകുന്നതെന്ന് പരാതിയുണ്ട്. പി.പി.ഇ കിറ്റുകളുടെ ഗുണനിലവാരത്തിലും ഡോക്ടർമാർക്ക് സംശയമുണ്ട്.
പലയിടങ്ങളിലും ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യം പരിഗണിച്ച് പി.പി.ഇ കിറ്റുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്നും അതിനുള്ള സംവിധാനം സംസ്ഥാനത്ത് ഒരുക്കണമെന്നുമാണ് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
