കെ.ജി.എം.ഒ.എ 56 ാം സംസ്ഥാന സമ്മേളനം കോഴിക്കോട്
text_fieldsതിരുവനന്തപുരം : സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ യുടെ 56 ാം സംസ്ഥാന സമ്മേളനം ജനുവരി 21, 22 തീയതികളിൽ കോഴിക്കോട് വെച്ച് നടത്തുമെന്ന് പ്രസിഡണ്ട് ഡോ.ജി.എസ് വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ.ടി.എൻ സുരേഷ് എന്നിവർ അറിയിച്ചു. സർവീസ് സംഘടന എന്നതിനോടൊപ്പം പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധരുടെ കൂട്ടായ്മ എന്ന നിലയിലും കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെ വിശകലനം ചെയ്യുകയും വരും വർഷം ഏറ്റെടുക്കേണ്ട വിവിധ വിഷയങ്ങളെയും പ്രവർത്തനങ്ങളെയും പറ്റി വ്യക്തമായ രൂപരേഖയുണ്ടാക്കുകയും ചെയ്യുക എന്നതാണ് രണ്ട് ദിവസങ്ങളായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഉദേശലക്ഷ്യം.
കോഴിക്കോട് കെ.ഹിൽസ് കൺവെൻഷൻ സെൻററിൽ വെച്ച് നടക്കുന്ന സമ്മേളനത്തിന്റെ ആദ്യ ദിവസം ജനുവരി 21 ന് കേരള മോഡൽ ആരോഗ്യം - നേട്ടങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ ചർച്ചയും, വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ തുടർ വിദ്യാഭ്യാസ പരിപാടിയും ഉണ്ടായിരിക്കും. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉദ്ഘാടനം ചെയ്യും.
14 ജില്ലകളിൽ നിന്നും വിജയിച്ചു വന്ന ഹൈസ്കൂൾ വിദ്യാർഥികൾക്കായുള്ള 'അമൃതകിരണം മെഡി ഐക്യു' ക്വിസ് മത്സരത്തിന്റെ സംസ്ഥാനതല ഫൈനൽ മത്സരവും ആദ്യ ദിവസം നടക്കും. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പൊതുപരിപാടിയുടെ ഉത്ഘാടനവും അവാർഡ് ദാനവും ജനുവരി 22ന് വൈകീട്ട് നാലിന് മന്ത്രി വീണ ജോർജ് നിർവഹിക്കും. ചടങ്ങിൽ കോഴിക്കോട് മേയർ ഡോ: ബീന ഫിലിപ്പ് മുഖ്യാതിഥി ആയിരിക്കും, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ: വി.മീനാക്ഷി മുഖ്യ പ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

