Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള സ്പോർട്സ് കൗൺസിലിന്‍റെ മികച്ച ഫോട്ടോഗ്രാഫർ അവാർഡ് ബൈജു കൊടുവള്ളിക്ക്

text_fields
bookmark_border
'മാധ്യമം' കൊച്ചി യൂനിറ്റ് സീനിയർ ഫോട്ടോഗ്രാഫർ ആണ്
Baiju Koduvally
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്‍റെ 2023-24 വ​ർ​ഷ​ത്തെ മി​ക​ച്ച സ്​​പോ​ർ​ട്​​സ്​ ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്കു​ള്ള അ​വാ​ർ​ഡ്​ ‘മാ​ധ്യ​മം’ കൊ​ച്ചി ബ്യൂ​റോ സീ​നി​യ​ർ ഫോ​ട്ടോ​ഗ്രാ​ഫ​ർ ബൈ​ജു കൊ​ടു​വ​ള്ളി​ക്ക്. 50,000 രൂ​പ​യും പ്ര​ശം​സ​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ്​ പു​ര​സ്കാ​രം. ക​ഴി​ഞ്ഞ മൂ​ന്ന്​ വ​ർ​ഷ​ങ്ങ​ളി​ലെ അ​വാ​ർ​ഡു​ക​ളാ​ണ്​ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്​ യു. ​ഷ​റ​ഫ​ലി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

2022-23ലെ ​മി​ക​ച്ച സ്​​പോ​ർ​ട്​​സ്​ ലേ​ഖ​ക​ൻ-​പ്ര​ദീ​പ്​ ഗോ​പാ​ൽ (ദേ​ശാ​ഭി​മാ​നി), ഫോ​ട്ടോ​ഗ്രാ​ഫ​ർ-​മി​ഥു​ൻ അ​നി​ല മി​ത്ര​ൻ (ദേ​ശാ​ഭി​മാ​നി), സ്​​പോ​ർ​ട്​​സ്​ ഫീ​ച്ച​ർ-​അ​നൂ​ബ്​ ശ്രീ​ധ​ർ (മ​നോ​ര​മ ന്യൂ​സ്), മി​ക​ച്ച സ്​​പോ​ർ​ട്​​സ്​ പു​സ്ത​കം-​റ​ഹ്​​മാ​ൻ പൂ​വ​ഞ്ചേ​രി (ഫു​ട്​​ബാ​ളി​ന്‍റെ പു​സ്ത​കം). ഡോ. ​പി.​ടി. അ​ജീ​ഷ്​ (എ​സ്.​സി.​ഇ.​ആ​ർ.​ടി, കേ​ര​ളം) ആ​ണ്​ 23-24ലെ ​മി​ക​ച്ച ലേ​ഖ​ക​ൻ.

കൗൺസിലിന്‍റെ 2022 മുതൽ 25 വരെയുള്ള ജി.വി. രാജ അവാർഡ് ഉൾപ്പെടെയാണ് പ്രസിഡന്‍റ് യു. ഷറഫലി വാർത്താസമ്മേളനത്തിൽ അറിയിച്ചത്. മുൻ കായികതാരവും പരിശീലകനും മാധ്യമ പ്രവർത്തകനുമായ ഡോ. മുഹമ്മദ് അഷ്റഫിന് 2022-23ലെ ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരവും 2023-24ലെ മികച്ച സ്പോർട്സ് പുസ്തകത്തിനുള്ള അവാർഡും ലഭിച്ചു.

2022-23ലെ ജി.വി. രാജ പുരസ്കാരത്തിന് അബ്ദുല്ല അബുബക്കറും വി.കെ. വിസ്മയയും 2023-24 ലെ പുരസ്കാരത്തിന് മുഹമ്മദ് അജ്മൽ, ആൻസി സോജൻ, 2024-25ലെ ജി.വി. രാജ പുരസ്കാരത്തിന് മുഹമ്മദ് അഫ്സൽ, പി.കെ. ഐശ്വര്യ എന്നിവരും അർഹരായി. 2023-24ലെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡിന് പി.എസ്. അബ്ദുൽ റസാഖ്, 2024-25ൽ സുഭാഷ് ജോർജ് എന്നിവരും അർഹരായി.

സ്​​പോ​ർ​ട്​​സ്​ ഫീ​ച്ച​ർ-​സ​നി​ൽ​ഷാ, (ഏ​ഷ്യാ​നെ​റ്റ്​ ന്യൂ​സ്) പു​സ്ത​കം-​ഡോ. മു​ഹ​മ്മ​ദ്​ അ​ഷ്​​റ​ഫ്​ (മാ​ന്ത്രി​ക ബൂ​ട്ടു​ക​ൾ). 2024-25 ലെ ​മി​ക​ച്ച ലേ​ഖ​ക​ൻ-​ജോ​മി​ച്ച​ൻ ജോ​സ്​ (മ​ല​യാ​ള മ​നോ​ര​മ), ഫോ​ട്ടോ​ഗ്രാ​ഫ​ർ-​ജി​ബി​ൻ ചെ​മ്പോ​ല (മ​ല​യാ​ള മ​നോ​ര​മ), സ്​​പോ​ർ​ട്​​സ്​ പു​സ്ത​കം-​ഡോ. പി.​ടി. അ​ജീ​ഷ്​ (ആ​രോ​ഗ്യ കാ​യി​ക സം​സ്കാ​ര​ത്തി​ന്​ ഒ​രാ​മു​ഖം)

ഷൈജു ദാമോദരൻ

സ്പോർട്സ് കമന്‍റേറ്റർ ഷൈജു ദാമോദരൻ ജൂറി പ്രത്യേക പുരസ്കാരത്തിനും അർഹനായി. ദേശീയ, അന്തർദേശീയ കായികവേദികളിൽ മലയാളത്തിന്‍റെ ശബ്ദമാണ് ഷൈജു ദാമോദരൻ. 22 വർഷത്തിലേറെയായി കായിക മാധ്യമ പ്രവർത്തന പരിചയമുള്ള ഷൈജു സ്പോർട്സ് ആങ്കർ, പ്രസന്‍റർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Sports Council's Best Photographer Award goes to Baiju Koduvally
Next Story