Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് ഇപ്രാവശ്യം മഴയിൽ 21 ശതമാനം കുറവ്; ജ​ല​നി​ര​പ്പു​യ​രാ​തെ അ​ണ​ക്കെ​ട്ടു​ക​ൾ

text_fields
bookmark_border
സംസ്ഥാനത്ത് ഇപ്രാവശ്യം മഴയിൽ 21 ശതമാനം കുറവ്; ജ​ല​നി​ര​പ്പു​യ​രാ​തെ അ​ണ​ക്കെ​ട്ടു​ക​ൾ
cancel

പാലക്കാട്: സംസ്ഥാനത്ത് ഇത്തവണ മഴയിൽ 21 ശതമാനം കുറവ്. ഇതോടെ അണക്കെട്ടുകളിലെല്ലാം കഴിഞ്ഞ വർഷത്തേക്കാൾ ജലനിരപ്പ് താഴെയാണ്. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 30 വരെ ലഭിച്ചത് 1365.8 മില്ലി മീറ്റർ മഴയാണ്.

സാധാരണഗതിയിൽ 1735.2 മില്ലി മീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കേണ്ടിയിരുന്നത്- 21 ശതമാനം കുറവ്. കണ്ണൂർ, എറണാകുളം, കാസർകോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ സാധാരണ ഗതിയിൽ മഴ ലഭിച്ചപ്പോൾ ആലപ്പുഴ, ഇടുക്കി, കൊല്ലം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിൽ കുറഞ്ഞു. പാലക്കാട് ജില്ലയിൽ 23 ശതമാനം മഴ കുറഞ്ഞപ്പോൾ വയനാട്ടിൽ 50 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇടുക്കിയിൽ 43 ശതമാനം, കൊല്ലം 30, തൃശൂർ 22, ആലപ്പുഴ 24 ശതമാനം എന്നിങ്ങനെയാണ് മഴ ലഭിച്ചത്.

ജ​ല​നി​ര​പ്പു​യ​രാ​തെ അ​ണ​ക്കെ​ട്ടു​ക​ൾ

പാ​ല​ക്കാ​ട്: ക​ർ​ക്ക​ട​ക​ത്തി​ലും ചി​ങ്ങ​ത്തി​ലും മ​ഴ കാ​ര്യ​മാ​യി പെ​യ്യാ​തി​രു​ന്ന​തോ​ടെ ജി​ല്ല​യി​ലെ അ​ണ​ക്കെ​ട്ടു​ക​ളി​ലും ജ​ല​നി​ര​പ്പ് കാ​ര്യ​മാ​യി ഉ​യ​ർ​ന്നി​ല്ല. 115.06 മീ​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള മ​ല​മ്പു​ഴ ഡാ​മി​ൽ 109.24 മീ​റ്റ​റാ​ണ് ഞാ​യ​റാ​ഴ്ച​ത്തെ ജ​ല​നി​ര​പ്പ്. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ഗ​സ്റ്റ് ആ​ദ്യ​വാ​രം ത​ന്നെ ഡാം ​ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ട സ്ഥി​തി​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ഇ​തു​വ​രെ ജ​ല​നി​ര​പ്പി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടി​ല്ല. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ല​മ്പു​ഴ​യി​ൽ​നി​ന്നാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ര​ണ്ടാം​വി​ള​ക്കാ​വ​ശ്യ​മാ​യ ജ​ല​സേ​ച​ന​വും മ​ല​മ്പു​ഴ​യി​ൽ​നി​ന്ന് ന​ട​ത്താ​റു​ണ്ട്.

ജ​ല​നി​ര​പ്പു​യ​ർ​ന്നി​ല്ലെ​ങ്കി​ൽ അ​ടു​ത്ത വേ​ന​ൽ​ക്കാ​ല​ത്ത് കു​ടി​വെ​ള്ള​ത്തി​നും ര​ണ്ടാം​വി​ള കൃ​ഷി​ക്കും ഏ​റെ പ്ര​തി​സ​ന്ധി നേ​രി​ടും. പൊ​തു​വെ ജ​ല​ക്ഷാ​മ​മു​ള്ള ജി​ല്ല​യി​ൽ മ​ല​മ്പു​ഴ ഡാ​മാ​ണ് പ്ര​ധാ​ന ആ​ശ്ര​യം. നി​ല​വി​ൽ കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ മാ​ത്ര​മാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്നു​വി​ട്ട് ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​ത്. 97.50 മീ​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഡാ​മി​ൽ 96.66 മീ​റ്റ​ർ വെ​ള്ള​മു​ണ്ട്. മൂ​ന്ന് ഷ​ട്ട​റു​ക​ൾ ര​ണ്ട് സെ.​മീ വീ​തം ഉ​യ​ർ​ത്തി.

മീ​ങ്ക​ര ഡാം-152.52 ​മീ.(​പ​ര​മാ​വ​ധി 156.36 മീ.), ​വാ​ള​യാ​ർ-196.92 മീ.(203 ​മീ.), പോ​ത്തു​ണ്ടി-103.57 മീ. (108.20 ​മീ.), ചു​ള്ളി​യാ​ർ-146.08 മീ. (154.08 ​മീ.), മം​ഗ​ലം-76.77 മീ. (77.88 ​മീ.), മൂ​ല​ത്ത​റ-181.40 മീ.(184.70 ​മീ.), ശി​രു​വാ​ണി-872.20 മീ.(878.50 ​മീ.) എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ലെ ഡാ​മു​ക​ളി​ലെ ഞാ​യ​റാ​ഴ്ച​യി​ലെ ജ​ല​നി​ര​പ്പ്. മം​ഗ​ലം ഡാ​മി​ന്‍റെ ആ​റ് ഷ​ട്ട​റു​ക​ളും ര​ണ്ട് സെ.​മീ വീ​ത​വും മൂ​ല​ത്ത​റ റെ​ഗു​ലേ​റ്റ​റി​ന്‍റെ 19 ഷ​ട്ട​റു​ക​ളി​ൽ ഒ​രെ​ണ്ണം 10 സെ. ​മീ​റ്റ​റും തു​റ​ന്നി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച കൊ​ല്ല​ങ്കോ​ട് മേ​ഖ​ല​യി​ൽ മാ​ത്ര​മാ​ണ് കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്- 11.8 മി.​മീ. മ​റ്റ് മേ​ഖ​ല​ക​ളി​ൽ മ​ഴ തീ​രെ കു​റ​വാ​യി​രു​ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Sees 21% Rainfall Deficit; Dam Water Levels Remain Low
Next Story