ഗംഭീറിനേയും അഗാർക്കറേയും ട്രോളി കേരള പൊലീസ്
text_fieldsതിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീറിനേയും സെലക്ടർ അജിത് അഗാർക്കറേയും ട്രോളി കേരള പൊലീസ്. ട്രാഫിക് നിയമങ്ങൾ അനുസരിക്കുക എന്ന സന്ദേശം നൽകിക്കൊണ്ട് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ഫോട്ടോയിലൂടെയാണ് ഈ ട്രോൾ. തീരുമാനങ്ങൾ വിവേകപൂർവമാകണം അത് റോഡിലാണെങ്കിലും ഫീൽഡിലാണെങ്കിലുമെന്ന അടിക്കുറിപ്പോടെയാണ് കേരള പൊലീസ് ഇരുവരുടേയും ചിത്രങ്ങൾ പങ്കുവെച്ചത്. ഇരുവരുടേയും ഏകാധിപത്യ സ്വഭാവം വ്യക്തമാക്കുന്ന ടിഷർട്ടുകളാണ് ഗംഭീറും അഗാർക്കറും ധരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
തുടർ തോൽവികളിൽ ഇന്ത്യ വലയുന്നതിനിടെയാണ് ടീമിന്റെ മുഖ്യ സെലക്ടറായ അജിത്ത് അഗാർക്കറിനെതിരെയും പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും വിമർശനം ഉയർന്നിരുന്നു. ടീമിലെ സീനിയർ താരങ്ങളായ വിരാട് കോഹ്‍ലിയും രോഹിത്ത് ശർമ്മയുമായുള്ള ഇരുവരുടേയും ബന്ധം അത്ര സുഖകരമല്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനിടെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ അടിയറവ് പറഞ്ഞത് ഇരുവർക്കുമെതിരായ വിമർശനങ്ങൾ ശക്തമാകാൻ കാരണമായിരുന്നു.
മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരെ പോലുള്ള താരങ്ങളെ ടീമിൽ ഉൾപ്പെടുത്താത്തതിലായിരുന്നു അഗാർക്കറിനെതിരായി ഉയർന്ന വിമർശനം. സീനിയർ താരങ്ങളെ പരിഗണിക്കുന്നതിൽ ഗംഭീർ വീഴ്ച വരുത്തുകയാണെന്നും കോഹ്‍ലി, രോഹിത്ത് പോലുള്ള താരങ്ങളുമായി ഗംഭീർ നിരന്തരമായി കൊമ്പുകോർക്കുകയാണെന്ന വിമർശനം ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനെതിരെയും ഉയർന്നിരുന്നു. ഇതിനിടെയാണ് ക്രിക്കറ്റ് രംഗത്തെ ട്രോളി കേരള പൊലീസിന്റെ ട്രോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

