ഇടതുകോട്ടകൾ തകർത്തെറിഞ്ഞ് യു.ഡി.എഫ് -LIVE UPDATES
text_fieldsതിരുവനന്തപുരം: ഇടതുകോട്ടകൾ മിക്കതും തകർത്തെറിഞ്ഞ് തദ്ദേശതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ തേരോട്ടം. തലസ്ഥാനത്തടക്കം എൻ.ഡി.എയും ശകളതമായ മുന്നേറ്റം കാഴ്ചവെച്ചു. ഗ്രാമപഞ്ചായത്ത് തലംമുതൽ കോർപറേഷനുകൾ വരെ ഇടതിന്റെ പ്രതിക്ഷകൾക്ക് വലിയ തിരിച്ചടി തെരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചു.
ആറ് കോർപറേഷനുകളിൽ കണ്ണൂർ ഒഴികെ അഞ്ചും എൽ.ഡി.എഫിന്റെ കൈയിലായിരുന്നു. അവിടെ നിന്ന് കോഴിക്കോട് ഒഴികെ നാലും യു.ഡി.എഫ് പിടിച്ചെടുത്തു. ഒപ്പം തിരുവനന്തപുരം കോർപ്പറേഷനിൽ 45 വർഷത്തെ ഇടത് ആധിപത്യത്തിന് അറുതിവരുത്തി ഭരണം എൻ.ഡി.എ കൈപ്പിടിയിലൊതുക്കിയതും ഇടതുമുന്നണിക്ക് വലിയ ക്ഷീണമായി.
14 ജില്ല പഞ്ചായത്തുകളിൽ 12 എണ്ണം എൽ.ഡി.എഫിന്റെ കൈയ്യിലായിരുന്നു. രണ്ടെണ്ണം യു.ഡി.എഫിന്റെയും. ഇത് അഞ്ചെണ്ണം കൂടി സ്വന്തമാക്കി യു.ഡി.എഫ് ഏഴിടത്ത് ഭരണം ഉറപ്പിച്ചു.
87 മുനിസിപ്പാലിറ്റികളിൽ 43 എണ്ണം എൽ.ഡി.എഫും 42 എണ്ണം യു.ഡി.എഫിന്റെയും പക്കലായിരുന്നു. അതിപ്പോൾ 28 എണ്ണമായി എൽ.ഡി.എഫ് ഗ്രാഫ് ഇടിഞ്ഞു. അതേസമയം 42ൽ നിന്ന് യു.ഡി.എഫ് 54 ലേക്കാണ് കുതിച്ചത്. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 111 സീറ്റ് ഉണ്ടായിരുന്ന എൽ.ഡി.എഫ് 63 ലേക്ക് കൂപ്പുകുത്തി. യു.ഡി.എഫിനൊപ്പം 79 എണ്ണവും.
941 ഗ്രാമപഞ്ചായത്തുകളിലും വലിയ തിരിച്ചടി ഇടതുമുന്നണിക്ക് സംഭവിച്ചു. 580 എണ്ണം കൈവശം ഉണ്ടായിരുന സ്ഥാനത്ത് 340 ആയി ചുരുങ്ങി. യു.ഡി.എഫ് ആകട്ടെ 340 ൽ നിന്ന് 505 ആയി വർധിപ്പിക്കുകയും ചെയ്തു. 12 ഗ്രാമഞ്ചായത്തുകളുണ്ടായിരുന്ന എൻ.ഡി.എ നേട്ടം 24 ലേക്കും ഉയർത്തി.
ഫലമറിയാൻ ‘ട്രെൻഡ്’
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ‘ട്രെൻഡ്’ വെബ്സൈറ്റിൽ തത്സമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാവും. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ല അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന വിധം സൈറ്റിൽ ലഭ്യമാകും.
LIVE UPDATES
Live Updates
- 13 Dec 2025 1:20 PM IST
പത്തനംതിട്ടയിൽ നഗരസഭയിൽ ഒരു സീറ്റിലേക്കൊതുങ്ങി എൽ.ഡി.എഫ്
പത്തനംതിട്ട നഗരസഭയിൽ നാലിൽ മൂന്നു സീറ്റുകളിലും യു.ഡി.എഫ്. ഗ്രാമ പഞ്ചായത്തിൽ മൊത്തം 53 സീറ്റിൽ 34 ലും യു.ഡി.എഫ് ലീഡ് നില തുടരുന്നു. എൽ.ഡി.എഫ് 11ലേക്ക് ചുരുങ്ങി. എൻ.ഡി.എ നാലു സീറ്റുകളിൽ മുന്നേറുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

