Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടതുകോട്ടകൾ...

ഇടതുകോട്ടകൾ തകർത്തെറിഞ്ഞ്​ യു.ഡി.എഫ് -LIVE UPDATES

text_fields
bookmark_border
ഇടതുകോട്ടകൾ തകർത്തെറിഞ്ഞ്​ യു.ഡി.എഫ്  -LIVE UPDATES
cancel
Listen to this Article

തിരുവനന്തപുരം: ഇടതുകോട്ടകൾ മിക്കതും തകർത്തെറിഞ്ഞ്​ തദ്ദേശതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ തേരോട്ടം. തലസ്ഥാനത്തടക്കം എൻ.ഡി.എയും ശകളതമായ മുന്നേറ്റം കാഴ്ചവെച്ചു. ഗ്രാമപഞ്ചായത്ത്​ തലംമുതൽ കോർപറേഷനുകൾ വരെ ഇടതിന്‍റെ പ്രതിക്ഷകൾക്ക്​ വലിയ തിരിച്ചടി തെരഞ്ഞെടുപ്പ്​ ഫലം സമ്മാനിച്ചു.

ആറ്​ കോർപറേഷനുകളിൽ കണ്ണൂർ ഒഴികെ അഞ്ചും എൽ.ഡി.എഫിന്‍റെ കൈയിലായിരുന്നു. അവിടെ നിന്ന്​ കോഴിക്കോട്​ ഒഴികെ നാലും യു.ഡി.എഫ്​ പിടിച്ചെടുത്തു. ഒപ്പം തിരുവനന്തപുരം കോർപ്പറേഷനിൽ​ 45 വർഷത്തെ ഇടത്​ ആധിപത്യത്തിന്​ അറുതിവരുത്തി ഭരണം എൻ.ഡി.എ കൈപ്പിടി​യിലൊതുക്കിയതും ഇടതുമുന്നണിക്ക്​ വലിയ ക്ഷീണമായി.

14 ജില്ല പഞ്ചായത്തുകളിൽ 12 എണ്ണം എൽ.ഡി.എഫിന്‍റെ കൈയ്യിലായിരുന്നു. രണ്ടെണ്ണം യു.ഡി.എഫിന്‍റെയും. ഇത്​ അഞ്ചെണ്ണം കൂടി സ്വന്തമാക്കി​ യു.ഡി.എഫ്​ ഏഴിടത്ത്​ ഭരണം ഉറപ്പിച്ചു.

87 മുനിസിപ്പാലിറ്റികളിൽ 43 എണ്ണം എൽ.ഡി.എഫും 42 എണ്ണം യു.ഡി.എഫിന്‍റെയും പക്കലായിരുന്നു. അതിപ്പോൾ 28 എണ്ണമായി എൽ.ഡി.എഫ്​ ഗ്രാഫ്​ ഇടിഞ്ഞു. അതേസമയം 42ൽ നിന്ന്​ യു.ഡി.എഫ് 54 ലേക്കാണ്​ കുതിച്ചത്​. 152 ബ്ലോക്ക്​ പഞ്ചായത്തുകളിൽ 111 സീറ്റ്​ ഉണ്ടായിരുന്ന എൽ.ഡി.എഫ്​ 63 ലേക്ക്​ കൂപ്പുകുത്തി. യു.ഡി.എഫിനൊപ്പം 79 എണ്ണവും.

941 ഗ്രാമപഞ്ചായത്തുകളിലും വലിയ തിരിച്ചടി ഇടതുമുന്നണിക്ക്​ സംഭവിച്ചു. 580 എണ്ണം കൈവശം ഉണ്ടായിരുന സ്ഥാനത്ത്​ 340 ആയി ചുരുങ്ങി. യു.ഡി.എഫ്​ ആകട്ടെ 340 ൽ നിന്ന്​ 505 ആയി​ വർധിപ്പിക്കുകയും ചെയ്തു. 12 ഗ്രാമഞ്ചായത്തുകളുണ്ടായിരുന്ന എൻ.ഡി.എ നേട്ടം 24 ലേക്കും ഉയർത്തി.

ഫലമറിയാൻ ‘ട്രെൻഡ്’

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കൃ​ത്യ​വും സ​മ​ഗ്ര​വു​മാ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ ‘ട്രെ​ൻ​ഡ്’ വെ​ബ്സൈ​റ്റി​ൽ ത​ത്സ​മ​യം അ​റി​യാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ഫ​ലം ല​ഭ്യ​മാ​വും. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഫ​ലം ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ല പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ എ​ന്നി​ങ്ങ​നെ തി​രി​ച്ച് ഒ​റ്റ​നോ​ട്ട​ത്തി​ൽ മ​ന​സ്സി​ലാ​കു​ന്ന വി​ധം സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

LIVE UPDATES

Show Full Article

Live Updates

Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election resultsKerala NewsKerala Local Body Election
News Summary - Kerala local Body Election Results
Next Story