ചെറിയ പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ
text_fieldsകോഴിക്കോട്: പുണ്യം പെയ്ത നോമ്പുകാലത്തിനൊടുവിൽ ഇന്ന് ഈദുൽ ഫിത്ർ. തിങ്കളാഴ്ച മാസപ ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാൽ നോമ്പ് 30 പൂർത്തിയാക്കിയശേഷമാണ് ബുധനാഴ്ച പെരുന്നാൾ ആഘോഷം. ഒമാൻ ഒഴിച്ചുള്ള ഗൾഫ് രാജ്യങ്ങളിൽ ചൊവ്വാഴ്ചയായിരുന്നു ഈദുൽ ഫിത്ർ.
തിരുവനന്തപുരത്ത് രാവിലെ 7.30 ന് ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. പാളയം ഇമാം വി പി സുഹൈബ് മൗലവി നേതൃത്വം നൽകി.പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പെരുന്നാൾ നമസ്കാരത്തിന് മുജാഹിദ് ബാലുശേരിയും മണക്കാട് ഹൈസ്കൂളിൽ നടന്ന നമസ്കാരത്തിന് ഇ കെ സുജാദ് മൗലവിയും നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
