Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കേരളത്തിലെ ഒരു മണ്ണും...

‘കേരളത്തിലെ ഒരു മണ്ണും ആരുടെയും കുത്തകയല്ല, മേയ് നാലിന് പേരാമ്പ്രയുടെ വികസന കുതിപ്പിന്റെ ആരംഭത്തിനായി കാത്തിരിക്കാം’ -ഫാത്തിമ തഹിലിയ

text_fields
bookmark_border
Fathima Thahiliya
cancel

പേരാമ്പ്ര: കേരളത്തിലെ ഒരു മണ്ണും ആരുടെയും കുത്തകയല്ല എന്നാണ് പേരാമ്പ്രയിലെ പോരാട്ടം തെളിയിക്കുന്നതെന്ന് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ. ‘നമ്മുടെ പരിശ്രമങ്ങൾ പാതിവഴി പിന്നിട്ടിരിക്കുന്നു. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് തങ്ങളുടെ വിലപ്പെട്ട സമ്മതിദാന അവകാശം വിനിയോഗിച്ച മണ്ഡലത്തിലെ ഓരോ വോട്ടർമാരോടുമുള്ള നന്ദി പ്രകാശിപ്പിക്കട്ടെ. മെയ് നാലിന് വോട്ടെണ്ണുന്നതോടെ ഈ പരിശ്രമങ്ങളുടെ രണ്ടാം ഘട്ടത്തിനായി, പേരാമ്പ്രയുടെ വികസന കുതിപ്പിന്റെ ആരംഭത്തിനായി നമുക്കൊരുമിച്ച് കാത്തിരിക്കാം’ -തഹിലിയ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

’ഈ തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾ ഉയർന്നു തുടങ്ങുമ്പോൾ പേരാമ്പ്ര കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ ഇല്ലായിരുന്നു. എന്നാൽ പ്രചരണത്തിന്റെ ചൂടേറുന്നതിനനുസരിച്ച്, ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ഞങ്ങൾക്കു കഴിയുന്നതിനനുസരിച്ച്, വികസനത്തിന്റെ അപര്യാപ്തതയുടെയും വാഗ്ദത്ത ലംഘനങ്ങളുടെയും വ്യാജപ്രചരണങ്ങളുടെയും കഥകൾ തെളിഞ്ഞുവന്നു. പി ആർ പരസ്യങ്ങൾ മറച്ചു പിടിച്ചിരുന്ന, മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാരുടെ ആവശ്യങ്ങൾക്കും അസംതൃപ്തികൾക്കും വേദി നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞു’ -ഫാത്തിമ തഹിലിയ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, സി.പി.എം സംസ്ഥാന സെക്രട്ടറി, കെ.പി.സി.സി പ്രസിഡന്റ്... പ്രമുഖരുടെ നീണ്ടനിര

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് വോട്ടുചെയ്ത് കണ്ണൂർ ജില്ലയിൽ പ്രമുഖരുടെ നീണ്ട നിര. മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, സി.പി.എം സംസ്ഥാന സെക്രട്ടറി, കെ.പി.സി.സി പ്രസിഡന്റ് തുടങ്ങിയവർ ജില്ലയിൽനിന്ന് വോട്ട് രേഖപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം നേതാക്കൾക്കൊപ്പം എത്തിയാണ് പിണറായി ആര്‍.സി അമല ബേസിക് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയത്. സ്പീക്കർ എ.എൻ. ഷംസീർ തലശ്ശേരി മണ്ഡലത്തിലെ കോടിയേരി പാറാൽ എൽ.പി സ്‌കൂളിൽ കുടുംബസമേതമെത്തി വോട്ട് ചെയ്തു.

മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ ചൊവ്വ ധർമസമാജം യു.പി സ്കൂളിലും രാമചന്ദ്രൻ കടന്നപ്പള്ളി, കടന്നപ്പള്ളി ചെറുവാച്ചേരി ഗവ. എൽ.പി സ്കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മോറാഴ സി.എച്ച്. കമ്മാരൻ സ്മാരക യു.പി സ്‌കൂളിൽ ഭാര്യയും തളിപ്പറമ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ പി.കെ ശ്യാമളക്കൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂര്‍ കടത്തുംകടവുള്ള സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ ഭാര്യക്കൊപ്പം വോട്ട് ചെയ്തു. കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ. സുധാകരൻ എം.പി നടാൽ എ.കെ.ജി മെമ്മോറിയൽ ഗവ. യു.പി സ്കൂളിൽ വോട്ട് ചെയ്തു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ കെ.കെ. ശൈലജ മട്ടന്നൂർ നടുവനാട് യു.പി സ്കൂളിലും ഇ.പി. ജയരാജൻ ഇരിണാവ് യു.പി സ്കൂളിലും വോട്ട് ചെയ്തു. കഥാകൃത്ത് ടി. പത്മനാഭൻ കണ്ണൂർ രാമതെരു വോയ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വോട്ട് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueUDFfathima thahiliyaKerala Assembly Election 2026
News Summary - kerala assembly election 2026 fathima thahiliya
Next Story