ഹരിതചട്ടം പാലിച്ച് സീറോ വേസ്റ്റ് ബൂത്ത്
text_fieldsസീറോ വേസ്റ്റ് ബൂത്തായ ജി.എസ്.ബി.എസ് കുമ്പള
കുമ്പള: ഹരിതചട്ടം കൃത്യമായി നടപ്പാക്കി കുമ്പളയിലെ ജി.എസ്.ബി.എസ് സ്കൂൾ സീറോ വേസ്റ്റ് ബൂത്ത് മാതൃകയായി. 162, 163, 165, 166 നമ്പർ ബൂത്തുകളാണ് ഹരിത ബൂത്തുകളായി ക്രമീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കി പരിസ്ഥിതിസൗഹൃദ രീതികളിലാണ് ബൂത്ത് സജ്ജീകരിച്ചത്.
മാലിന്യ സംസ്കരണത്തിന് പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയതോടെ വോട്ടർമാർക്ക് മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാനും എളുപ്പമായി. ഹരിതചട്ടത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നവിധത്തിൽ ഇലകൾ ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ടുള്ള അലങ്കാരങ്ങൾ ബൂത്തിനകത്തും പുറത്തും ഒരുക്കിയതും ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

