Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബ​സു​ക​ൾ കു​റ​വ്;...

ബ​സു​ക​ൾ കു​റ​വ്; കെ.​എ​സ്.​ആ​ർ.​ടി.​സി യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു

text_fields
bookmark_border
ബ​സു​ക​ൾ കു​റ​വ്; കെ.​എ​സ്.​ആ​ർ.​ടി.​സി യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു
cancel

കാ​സ​ർ​കോ​ട്: സ​ർ​വി​സ് മു​ട​ക്ക​ത്തി​ന് പി​ന്നാ​ലെ വോ​ട്ടെ​ടു​പ്പു​ദി​ന​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ഡി​പ്പോ​യി​ൽ. ചു​രു​ക്കം ബ​സു​ക​ൾ മാ​ത്ര​മാ​ണ് വ്യാഴാഴ്ച സ​ർ​വി​സ് ന​ട​ത്തി​യ​ത്. ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു.

ബ​സു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് ഏ​റ്റെ​ടു​ത്തതും ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വു​മാണ് യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാക്കി​യ​ത്. കാ​സ​ർ​കോ​ട് ഡി​പ്പോ​യി​ൽ​നി​ന്ന് ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വു​മൂ​ലം ഓ​രോ ദി​വ​സ​വും 15 മു​ത​ൽ 20 സ​ർ​വി​സ് വ​രെ മു​ട​ങ്ങു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​തി​ലേ​റെ​യും കാ​സ​ർ​കോ​ട്-​മം​ഗ​ളൂ​രു, കാ​സ​ർ​കോ​ട്- സു​ള്ള്യ റൂ​ട്ടു​ക​ളി​ൽ ഓ​ടു​ന്ന​വ​യാ​ണ്. ഇ​ത് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​നെ ആ​ശ്ര​യി​ക്കു​ന്ന യാ​ത്ര​ക്കാ​രെ വ​ല്ലാ​തെ കു​ഴ​ക്കു​ന്നു​മു​ണ്ട്. മു​ൻ​കൂ​ട്ടി അ​റി​യി​പ്പി​ല്ലാ​ത്ത​തെ ബ​സ് സ​ർ​വി​സ് റ​ദ്ദാ​ക്കു​ന്ന​താ​ണ് യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കു​ന്ന​ത്.

നി​ല​വി​ൽ കാ​സ​ർ​കോ​ട്- കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​ക​ളി​ൽ 40 വീ​തം ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, എം​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ച് വ​ഴി നി​യ​മ​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ല. ഇ​തി​ന് ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ത​ട​സ്സ​മാ​വു​ന്നു​വെ​ന്നും പ​റ​യു​ന്നു. അ​തി​നി​ടെ, കെ.​എ​സ്.​ആ​ർ.​ടി.​സി റൂ​ട്ടി​ൽ സ​ർ​ക്കാ​ർ ഒ​രു​പാ​ട് പു​തി​യ സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് ഡ്രൈ​വ​ർ​മാ​രി​ല്ലാ​ത്ത​തു​മൂ​ലം ഇ​ത്ത​രം പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ക​ട​ലാ​സി​ലൊ​തു​ങ്ങു​ക​യും ചെ​യ്യു​ന്നു. മു​ട​ങ്ങി​യ സ​ർ​വി​സു​ക​ളി​ൽ ജോ​ലി​ ചെ​യ്യാ​ൻ ക​ണ്ട​ക്ട​ർ​മാ​ർ ഡ്യൂ​ട്ടി​ക്ക് എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഡ്രൈ​വ​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് ജോ​ലി​യി​ല്ലാ​തെ മ​ട​ങ്ങേ​ണ്ട​താ​യും വ​രു​ന്നു. സ​ർ​വി​സ​നു​സ​രി​ച്ച് ഡ്രൈ​വ​ർ​മാ​രെ നി​യോ​ഗി​ക്കു​ന്ന​തി​ലു​ണ്ടാ​യ അ​പാ​ക​ത​യാ​ണ് സ​ർ​വി​സു​ക​ൾ മു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി യൂ​നി​യ​ൻ നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PassengersKSRTCShortage of busesKasargod
News Summary - Shortage of buses; KSRTC passengers stranded
Next Story