തളരാത്ത ആവേശമായി പുഷ്പ റാവു
text_fieldsപുഷ്പ റാവുവിനെ വോട്ട് രേഖപ്പെടുത്തുന്നതിനായി പോളിങ് ബൂത്തിനകത്തേക്ക് കൊണ്ടുപോകുന്നു
കാസർകോട്: ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ ഒന്നും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് പുഷ്പ റാവു. വാർധക്യസഹജമായ അവശതകളും പക്ഷാഘാതം തളർത്തിയ ശരീരവും അവരെ ഒട്ടും പിന്തിരിപ്പിച്ചില്ല. തളരാത്ത ആവേശവുമായി വോട്ട് രേഖപ്പെടുത്താനെത്തിയ ഈ അറുപത്തിയാറുകാരി ഏവർക്കും മാതൃകയായി.
കുമ്പള കഞ്ചിക്കട്ടെ മൂകാംബിക നിവാസിൽ പുഷ്പറാവു മകന്റെയും നാട്ടുകാരുടെയും സഹായത്തോടെ വീൽചെയറിലാണ് കുമ്പള ഹോളി ഫാമിലി എയ്ഡഡ് സീനിയർ ബേസിക് സ്കൂളിലെ 167ാം നമ്പർ ബൂത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

