മാനസികാരോഗ്യ പദ്ധതിയുമായി എം.എസ്.എഫ്
text_fieldsഎം.എസ്.എഫ് ജില്ല കമ്മിറ്റി നടപ്പാക്കുന്ന മാനസികാരോഗ്യപദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജി നിർവഹിക്കുന്നു
കാസർകോട്: വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന വിഷാദവും ആത്മഹത്യപ്രവണതയും പഠനവിധേയമാക്കി വിദ്യാർഥികളുടെ മാനസികാരോഗ്യത്തിന് കൂട്ടായി എം.എസ്.എഫ് ജില്ല കമ്മിറ്റി നടപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി നിർവഹിച്ചു. സമകാലിക ചുറ്റുപാടിൽ വിദ്യാർഥികളിലെ പ്രതിസന്ധികളെ സമ്മർദങ്ങളില്ലാതെ നേരിടാനും ആത്മസംഘർഷങ്ങളും പിരിമുറുക്കങ്ങളും ലഘൂകരിക്കാൻ അവരുടെ കേൾവിക്കാരായി നിലകൊള്ളാനുമുതകുന്ന തരത്തിലാണ് പദ്ധതി. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ എം.എൽ.എ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർത്തോട്, സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, ജില്ല പ്രസിഡന്റ് സയ്യിദ് സൈഫുദ്ദീൻ കുന്നുംകൈ, ജനറൽ സെക്രട്ടറി അൻസാഫ് കുന്നിൽ, ട്രഷറർ സർഫ്രാസ് ബന്തിയോട്, ഭാരവാഹികളായ ഷഹീദ റാഷിദ് കുണിയ, ജംഷീർ മൊഗ്രാൽ, അയാസ് നമ്പ്യാർ കൊച്ചി, മുനവ്വിർ കല്ലൂരാവി, സയ്യിദ് താഹ ചേരൂർ, സവാദ് അംഗഡിമൊഗർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

