പനക്കൂൽ തറവാട് കളിയാട്ടം സമാപിച്ചു
text_fieldsകാഞ്ഞങ്ങാട്: മടിക്കൈ കക്കാട്ട് പനക്കൂൽ തറവാട് എരിഞ്ഞിക്കാൽ ഭഗവതി ക്ഷേത്രം കളിയാട്ട ഉത്സവം സമാപിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന കളിയാട്ടത്തിൽ ചെണ്ടമേളത്തിന്റെയും ചിലമ്പൊലി നാദത്തിന്റെയും ഭക്തി ആർപ്പുവിളികളുടെയും അകമ്പടിയിൽ അഞ്ചണങ്ങൻ ഭൂതം, ചെറിയ ഭഗവതി, അച്ചൻതെയ്യം, പള്ളക്കരുവാളൻ തെയ്യം, രക്തചാമുണ്ഡി, കുരുട്ട് ചാമുണ്ഡി, പാടാർ കുളങ്ങര ഭഗവതി, ഭണ്ഡ്യങ്ങാനത്ത് ഭഗവതി, വിഷ്ണു മൂർത്തി, പ്രധാന തെയ്യമായ എരിഞ്ഞിക്കാൽ ഭഗവതി, ഗുളികൻ തുടങ്ങിയ തെയ്യങ്ങൾ ഉറഞ്ഞാടി ഭക്തർക്ക് മഞ്ഞൾക്കുറി പ്രസാദം നൽകി അനുഗ്രഹിച്ചു. ഉത്സവത്തിന്റെ ഭാഗമായി താലപ്പൊലിയേന്തിയെ ബാലികമാരുടെയും മുത്തുക്കുടകൾ ഏന്തിയ ബാല്യക്കാരുടെയും അകമ്പടിയിൽ എരിഞ്ഞിക്കൽ ഭഗവതിയും വിഷ്ണുമൂർത്തിയും ഗുളികനും ചേർന്നുള്ള എഴുന്നള്ളത്ത് നടന്നു.
ഉത്സവത്തിൽ തറവാട്ട് അംഗങ്ങളോടൊപ്പം വിവിധ ദേവസ്ഥാനങ്ങളിലെ ആചാരസ്ഥാനികർ, സമീപ പ്രദേശങ്ങളിലെ തറവാട്ട് ഭാരവാഹികൾ തുടങ്ങിയവർ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

