Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഫെ​ന്‍സി​ങ്ങി​ല്‍...

ഫെ​ന്‍സി​ങ്ങി​ല്‍ പു​തി​യ പ്ര​തീ​ക്ഷ​ക​ളു​മാ​യി കാ​സ​ര്‍കോ​ട്ടെ താ​ര​ങ്ങ​ള്‍

text_fields
bookmark_border
ഫെ​ന്‍സി​ങ്ങി​ല്‍ പു​തി​യ പ്ര​തീ​ക്ഷ​ക​ളു​മാ​യി കാ​സ​ര്‍കോ​ട്ടെ താ​ര​ങ്ങ​ള്‍
cancel
camera_alt

25ാമ​ത് കേ​ര​ള സ്റ്റേ​റ്റ് സ​ബ് ജൂ​നി​യ​ര്‍ ഫെ​ന്‍സി​ങ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മൂ​ന്നാം​സ്ഥാ​നം നേ​ടി​യ ജി​ല്ല സ്‌​പോ​ര്‍ട്‌​സ് അ​ക്കാ​ദ​മി

കാ​സ​ർ​കോ​ട്​: ഫെ​ന്‍സി​ങ്ങി​ല്‍ പു​തി​യ പ്ര​തീ​ക്ഷ​ക​ളു​മാ​യി മു​ന്നേ​റു​ക​യാ​ണ്​ കാ​സ​ര്‍കോ​ട്ടെ താ​ര​ങ്ങ​ള്‍. തി​രു​വ​ന​ന്ത​പു​രം പെ​രി​ങ്ങ​മ​ല ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഫെ​ബ്രു​വ​രി 17, 18 തീ​യ​തി​ക​ളി​ല്‍ ന​ട​ന്ന 25ാമ​ത് കേ​ര​ള സ്റ്റേ​റ്റ് സ​ബ് ജൂ​നി​യ​ര്‍ ഫെ​ന്‍സി​ങ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കാ​സ​ര്‍കോ​ട് മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. റെ​യ്ഫ​നാ​ത് അ​മാ​ന, അ​നെ​യ്ത ന​മ്പ്യാ​ര്‍, മു​ഹ​മ്മ​ദ് റൈ​ഹാ​ന്‍ എ​ന്നീ ഫെ​ന്‍സി​ങ് താ​ര​ങ്ങ​ള്‍ 2024 മാ​ര്‍ച്ച് 25 മു​ത​ല്‍ 28 വ​രെ ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യോ​ഗ്യ​ത നേ​ടി. എ​പ്പേ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഗ്രൂ​പ് ഇ​ന​ത്തി​ല്‍ റെ​യ്ഫ​നാ​ത് അ​മാ​ന, അ​നെ​യ്ത ന​മ്പ്യാ​ര്‍, ഡി. ​അ​നു​ഷ്‌​ക തു​ട​ങ്ങി​യ​വ​ര്‍ സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ടി​യ​പ്പോ​ള്‍ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ല്‍ റെ​യ്ഫ​നാ​ത് അ​മാ​ന വെ​ള്ളി മെ​ഡ​ലും അ​നെ​യ്ത ന​മ്പ്യാ​ര്‍ വെ​ങ്ക​ല​മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി.

മു​ഹ​മ്മ​ദ് റൈ​ഹാ​ന്‍, സു​ജ​യ് കൃ​ഷ്ണ, ടി.​എം. മു​ഹ​മ്മ​ദ് ഹ​നാ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ആ​ണ്‍കു​ട്ടി​ക​ളു​ടെ ഫെ​ന്‍സി​ങ് സാ​ബ​ര്‍ ഗ്രൂ​പ്പി​ന​ത്തി​ല്‍ വെ​ങ്ക​ല മെ​ഡ​ലും കു​ട്ടി​ക​ളു​ടെ ഫെ​ന്‍സി​ങ് ഫോ​യി​ല്‍ ഗ്രൂ​പ്പി​ന​ത്തി​ല്‍ ത​ന്‍വീ​ര്‍ അ​ലി, മു​ഹ​മ്മ​ദ് സു​ല്‍ത്താ​ന്‍, മു​ഹ​മ്മ​ദ് ഷു​ജ തു​ട​ങ്ങി​യ​വ​ര്‍ വെ​ങ്ക​ല മെ​ഡ​ലു​ക​ളും ക​ര​സ്ഥ​മാ​ക്കി​യാ​ണ് കാ​സ​ര്‍കോ​ട് ജി​ല്ല സ​ബ് ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

കേ​ര​ള സ്റ്റേ​റ്റ് സ്‌​പോ​ര്‍ട്‌​സ് കൗ​ൺ​സി​ലി​ന്റെ കീ​ഴി​ല്‍ ഖേ​ലോ ഇ​ന്ത്യ ഡേ ​ബോ​ര്‍ഡി​ങ് സ്‌​കീം പ്ര​കാ​രം 2022ല്‍ ​ആ​ണ് ജി​ല്ല സ്‌​പോ​ര്‍ട്‌​സ് അ​ക്കാ​ദ​മി കേ​ന്ദ്ര​മാ​യി ഫെ​ന്‍സി​ങ് ട്രെ​യി​നി​ങ് ആ​രം​ഭി​ച്ച​ത്. പി.​ടി.​എം.​എ.​യു.​പി സ്‌​കൂ​ള്‍ ബെ​ദി​ര, ടി.​ഐ.​എ​ച്ച്.​എ​സ്.​എ​സ്.​നാ​യ​ന്മാ​ര്‍മൂ​ല, ചി​ന്മ​യ വി​ദ്യാ​ല​യ വി​ദ്യാ​ന​ഗ​ര്‍, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ന​മ്പ​ര്‍ ടു ​വി​ദ്യാ​ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​പ്പ​തോ​ളം വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ് രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി ഉ​ദ​യ​ഗി​രി​യി​ലു​ള്ള ജി​ല്ല സ്‌​പോ​ര്‍ട്‌​സ് അ​ക്കാ​ദ​മി​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍കി​വ​രു​ന്ന​ത്. ഡോ​ണ മ​രി​യ ടോം ​ആ​ണ് ഫെ​ന്‍സി​ങ് പ​രി​ശീ​ല​ക. കാ​സ​ര്‍കോ​ടി​ന്റെ നേ​ട്ട​ത്തി​ല്‍ ജി​ല്ല സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ കാ​യി​ക താ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FencingKasargod NewsHope
News Summary - Hope-Fencing-Kasargod
Next Story