Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ്: ജില്ലയിൽ കേന്ദ്രസേനയെത്തി
text_fieldsbookmark_border
കാഞ്ഞങ്ങാട്ടെത്തിയ കേന്ദ്രസേന
കാഞ്ഞങ്ങാട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷക്ക് കാഞ്ഞങ്ങാട്ട് കേന്ദ്രസേനയെത്തി. തിങ്കളാഴ്ച ഉച്ചയോടെ ഇരുനൂറോളം പേരടങ്ങുന്ന രണ്ട് ബറ്റാലിയനാണെത്തിയത്. ജില്ലയിൽ സംഘർഷമേഖലകളിൽ ഇവരെ വിന്യസിക്കും. ജി/39 ബി.എസ്.എഫ് കോയ് കോയ് കമാൻഡർ എസ്.എച്ച്. മോഹൻ സിങ് മീണ, അസി. കമാൻഡന്‍റ് 02 ഐ.എൻ.എസ്.പി, മറ്റ് അംഗങ്ങളുമാണ് കേരള നിയമസഭ തെരഞ്ഞെടുപ്പിനായി എത്തിയത്. രാജസ്ഥാനിൽനിന്നാണ് കാസർകോട്ടെത്തിയത്. പുല്ലൂരിലും ഉളിയത്തടുക്കയിലുമാണ് ഇവർ തങ്ങുന്നത്. പ്രധാന ടൗണിലും സംഘർഷസാധ്യതയുള്ള സ്ഥലങ്ങളിലും റൂട്ട് മാർച്ച് നടത്തും. വിമുക്തഭടനും ഹോം ഗാർഡുമായ പി.കെ. ജയനാണ് സേനാംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

