വെള്ളക്കെട്ടിൽ വീണ് 11കാരിക്ക് ദാരുണാന്ത്യം
text_fieldsകാസർകോട്: നിർമാണം നടക്കുന്ന വീടിന് സമീപത്തെ വെള്ളക്കെട്ടിൽ 11കാരി മുങ്ങിമരിച്ചു. ചൂരി സ്വദേശികളായ ഫിറോസ്-ത്വാഹിറ ദമ്പതികളുടെ മകൾ ഫാത്തിമയാണ് മരിച്ചത്. കാസര്‍കോട് ഗവ. ഹയര്‍ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫാത്തിമ. യൂട്യൂബില്‍ വിഡിയോകള്‍ ചെയ്ത് ശ്രദ്ധ നേടിയിരുന്നു.
മധൂർ അറന്തോടിൽ താമസിക്കുന്ന ഇവർ തിങ്കളാഴ്ച കുടുംബസമേതം ചെർക്കള ബംബ്രാണയിലെ ബന്ധുവീട്ടിൽ പോയിരുന്നു. അവിടെ നിർമാണം നടക്കുന്ന വീടിനു സമീപത്ത് കുട്ടികൾ കളിക്കുകയായിരുന്നു. വൈകീട്ട് ആറ് മണിയോടെ കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവർ കണ്ടത് വെള്ളക്കുഴിയിൽ വീണുകിടക്കുന്ന ഫാത്തിമയെ ആയിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: ഫര്സീം, സുഹൈര്‍, സഹദാദ്, അഫ്നാസ്.

