Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടികളുടെ വായ്​പാ...

കോടികളുടെ വായ്​പാ ക്രമക്കേട്: കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

text_fields
bookmark_border
കോടികളുടെ വായ്​പാ ക്രമക്കേട്: കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു
cancel

തൃശൂർ: കോടികളുടെ വായ്​പാ ക്രമക്കേട് കണ്ടെത്തിയ കരുവന്നൂർ സഹകരണ ബാങ്കി​ലെ സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. സി.പി.എം നേതാവ് കെ.കെ. ദിവാകരന്‍ പ്രസിഡൻറായുള്ള ഭരണസമിതിയാണ് ജില്ല രജിസ്ട്രാര്‍ പിരിച്ചുവിട്ട് മുകുന്ദപുരം അസിസ്​റ്റൻറ്​ രജിസ്ട്രാര്‍ (ജനറല്‍) എം.സി. അജിത്തിനെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ചത്​.

വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയടക്കം നാല്​ ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരടക്കം ആറുപേര്‍ക്കെതിരെ കേസെടുത്തെങ്കിലും വകുപ്പുതല അന്വേഷണത്തി​െൻറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല.

Also Read:തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്​പ തട്ടിപ്പ്​; 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്​പ ഒരു അക്കൗണ്ടിലേക്ക്​

ഒക്ടോബറില്‍ ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പിരിച്ചുവിടല്‍.

2011ല്‍ പ്രസിഡൻറായ കെ.കെ. ദിവാകര​െൻറ നേതൃത്വത്തിലുള്ള ഭരണസമിതി 2016ല്‍ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. 2014 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് ബാങ്കിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karuvannur Bank Scam
Next Story