കരുവന്നൂർ ബാങ്കിൽ നിന്നും വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗം ജീവനൊടുക്കി
text_fieldsതൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗം ജീവനൊടുക്കി. പഞ്ചായത്ത് മുൻ അംഗമായിരുന്ന മുകുന്ദൻ(59) ആണ് മരിച്ചത്. 80 ലക്ഷം രൂപ വായ്പയെടുത്ത മുകുന്ദന് ദിവസം ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.
കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പ നിക്ഷേപ തട്ടിപ്പുകേസിന്‍റെ അന്വേഷണം നടക്കുകയാണ്. ബാങ്കിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. അന്വേഷണം കഴിഞ്ഞ ദിവസം സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സാം ജോണിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനാണ് നിർദേശം. ഈ സാഹചര്യത്തിൽ ബാങ്കിൽ നിന്നും വായ്പയെടുത്തയാളുടെ ആത്മഹത്യ നടക്കുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും തട്ടിപ്പ് തടയാൻ പ്രത്യേക നിയമ നിർമ്മാണത്തെ കുറിച്ച് സഹകരണ വകുപ്പ് ആലോചിക്കുന്നുണ്ടെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

