Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരമന ദുരൂഹ മരണം; കാര്യസ്ഥൻ രവീന്ദ്രൻ നായർ കസ്​റ്റഡിയിൽ

text_fields
bookmark_border
raveendran-nair
cancel

തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടി​െല ജയമാധവ​​െൻറ മരണവുമായി ബന്ധപ്പെട്ട് കാര്യസ്ഥൻ രവീന്ദ്രൻ നായരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. കേസിൽ എല്ലാ വിധ ശാസ്​ത്രീയ പരിശോധനയും നടത്തുമെന്നും മരണത്തിന്​ പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന കാര്യം പരിശോധിക്കുകയാണെന്നും ഡി.സി.പി മുഹമ്മദ്​ ആരിഫ്​ വ്യക്തമാക്കി. തലക്കേറ്റ ക്ഷതമാണ്​ ജയമാധവ​​െൻറ മരണത്തിന്​ കാരണമെന്നാണ്​ ഫോറൻസിക്​ റിപ്പോർട്ട്​.

രാവിലെ 11 മണിയോടെ ക്രൈംബ്രാഞ്ച്​ സംഘം കൂടത്തിൽ തറവാട്​ തുറന്ന്​ പരിശോധന നടത്തി. ഫോറൻസിക്​ സംഘവും പരിശോധനക്ക്​ ഉണ്ടായിരുന്നു. വീട്ടുജോലിക്കാരി ലീലയെയുമ രവീന്ദ്രൻ നായരേയും സ്ഥലത്തെത്തിച്ചായിരുന്നു അന്വേഷണ സംഘം വീട്​ പരിശോധനക്ക്​ വിധേയമാക്കിയത്​. ജയമാധവൻ നായരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം ഉൾപ്പെടെ സംഘം പരിശോധിച്ചിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - karamana death; house keeper raveendran nair under police custody -kerala news
Next Story