Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇസ്​ലാമിനു വേണ്ടി...

ഇസ്​ലാമിനു വേണ്ടി തെരുവിലിറങ്ങുവാൻ സമുദായം ഒരു സംഘടനയെയും ചുമതലപ്പെടുത്തിയിട്ടില്ല -കാന്തപുരം

text_fields
bookmark_border
kanthapuram
cancel

കോഴിക്കോട്​: ഇസ്​ലാമിനു വേണ്ടി തെരുവിലിറങ്ങാൻ സമുദായത്തിലെ ആരും ഒരു സംഘടനയെയും ​ചുമതലപ്പെടുത്തിയിട്ടില്ലെന്ന്​ കാന്തപുരം എ.പി അബൂബക്കർ മുസ്​ലിയാർ പറഞ്ഞു. തീവ്രവാദത്തിനും ഭീകരതക്കുമെതിരെ കാമ്പയിൻ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്​ നടത്തിയ വാർത്ത സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരു​െട ചോദ്യങ്ങൾക്ക്​ ഉത്തരം പറയുകയായിരുന്നു അദ്ദേഹം. ഇസ്​ലാമിനെ ഉന്മൂലനം ചെയ്യാനും ഒരു സംഘടനയെയും ഏൽപ്പിച്ചിട്ടില്ല. ഹിന്ദു സമൂഹത്തിലുമുണ്ട്​ ഇത്തരം സംഘടനകൾ. ഒന്നും അനുവദിച്ചു കൂട. മതത്തി​​​െൻറ പേരുപയോഗിച്ച്​ മുസ്​ലീംകൾ നേരിടുന്ന പ്രശ്​നങ്ങളെ വൈകാരികമായി അവതരിപ്പിച്ച്​ കേരളത്തിൽ നിലനിൽക്കുന്ന സമാധാനവും സൗഹൃദവും തകർക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം. 

ഏത് 'ഫ്രണ്ട്​' ആയാലും ഭീകര പ്രവർത്തനത്തിന് ഖുർആനും ഹദീസും പ്രചോദനം നൽകുന്നില്ല. ഖുർആൻ പ്രചരിപ്പിച്ചത് മത സൗഹാർദ്ദം ആണ്.  ഖുർആൻ ദുർവ്യാഖ്യാനം ചെയ്ത് തുടങ്ങിയതാണ് ഇസ്​ലാമി​​​െൻറ പേരിലുള്ള പല പ്രശ്​നങ്ങൾക്കും കാരണം. ഒരു പ്ര​േത്യക സംഘടനയു​െട പേര്​ പറയുന്നില്ല. പല സംഘടനകളും ഇത്തരം പ്രവർത്തനങ്ങളാണ്​ നടത്തുന്നത്​. സംഘടനകളെ നിരോധിക്കണമെന്ന് പറയാൻ തങ്ങൾ ആളല്ലെന്നും അത്​ സർക്കാറി​​​െൻറ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.  ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്ന നടപടി ആരംഭിച്ചത്​ സലഫികളാണ്​. ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്ന എല്ലാവരോടും ആവശ്യമെങ്കിൽ തുറന്ന സംവാദത്തിന്​ തയാറാണ്​. 

എറണാകുളം മഹാരാജാസ്​ കോളജിലെ വിദ്യാർഥിയുടെ കൊലപാതകം അങ്ങേയറ്റം അപലപനീയമാണ്​. അതിന്​ നേതൃത്വം കൊടുത്തവർ വിചാരണ ചെയ്യപ്പെടണം. അകാരണമായി ഒരു മനുഷ്യനെയും വേദനിപ്പിക്കരുതെന്ന ഇസ്​ലാമി​​​െൻറ കാഴ്​ച്ചപ്പാടിനെയാണ്​ ചില തീവ്ര ശക്തികൾ ചോദ്യം ചെയ്യുന്നത്​. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ സമസ്​ത കേരള ജംഇയ്യത്തുൽ ഉലമ കാമ്പയിൻ സംഘടിപ്പിക്കും. എസ്​.വൈ.എസി​​​െൻറ ആഭിമുഖ്യത്തിലാണ്​ കാമ്പയിൻ നടക്കുക. ആൾക്കൂട്ട കൊലപാതകങ്ങളും ഇവി​െട നിത്യ സംഭവമായി മാറിയിട്ടുണ്ട്​. ഇന്ത്യൻ ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുന്ന ഇൗ സന്ദർഭത്തിൽ രാജ്യത്തെ മതേതര ചേരികളുടെ കൂട്ടായ്​മ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. വാർത്ത സമ്മേളനത്തിൽ കേരള മുസ്​ലീം ജമാഅത്ത്​ സെക്രട്ടറി എൻ.അലി അബ്​ദുല്ല, എസ്​.​ൈവ.എസ്​ സെക്രട്ടറി എസ്​. ശറഫുദ്ദീൻ എന്നിവർ സംസാരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssdpimalayalam newsKanthapuram AP Abubakr musliyarKanthapuram AP Abubakr musliyar
News Summary - kanthapuram criticise SDPI- kerala news
Next Story