Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൽപാത്തി രഥോത്സവം: പാലക്കാട് 15ന് ഗതാഗത നിയന്ത്രണം
text_fieldsbookmark_border
പാലക്കാട്: കൽപാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് നവംബർ 15ന് വൈകുന്നേരം അഞ്ച് മുതൽ പത്ത് മണിവരെ പാലക്കാട് ഒലവക്കോട് ശേഖരീപുരം, കൽമണ്ഡപം ബൈപാസിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വാളയാർ ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന വലിയ വാഹനങ്ങൾ വാളയാർ ടോൾ പ്ലാസ ഹൈവേയിൽ പാർക്ക് ചെയ്യുകയും ചെറിയ വാഹനങ്ങൾ കോട്ടമൈതാനം, കെ.എസ്.ആർ.ടി.സി, മേലാമുറി, പറളി, മുണ്ടൂർ വഴി പോകേണ്ടതുമാണ്.
കോഴിക്കോട്, മണ്ണാർക്കാട് ഭാഗത്തുനിന്ന് വാളയാർ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ മുണ്ടൂർ ഭാഗത്ത് പാർക്ക് ചെയ്യണം. ചെറിയ വാഹനങ്ങൾ മുണ്ടൂർ കൂട്ടുപാത പറളി വഴി പാലക്കാട് ടൗണിലെത്തി കൽമണ്ഡപം ചന്ദ്രനഗർ വഴി പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

