Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കാഫിർ സ്‌ക്രീൻഷോട്ട്’...

‘കാഫിർ സ്‌ക്രീൻഷോട്ട്’ കേസ്: പുനരന്വേഷിക്കാൻ പ്രത്യേക സംഘം ഉടൻ

text_fields
bookmark_border
‘കാഫിർ സ്‌ക്രീൻഷോട്ട്’ കേസ്: പുനരന്വേഷിക്കാൻ പ്രത്യേക സംഘം ഉടൻ
cancel

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ​ധ്രു​വീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി ഉ​യ​ർ​ന്ന ‘കാ​ഫി​ർ സ്‌​ക്രീ​ൻ ഷോ​ട്ട്’ വി​വാ​ദ​ത്തി​ൽ കേ​സ് പു​ന​ര​ന്വേ​ഷി​ക്കാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പ്ര​ത്യേ​ക സം​ഘ​ത്തെ (എ​സ്.​ഐ.​ടി) ഉ​ട​ൻ രൂ​പ​വ​ത്ക​രി​ക്കും. ഇ​ട​തു സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച കേ​സാ​ണ് സം​സ്ഥാ​ന​ത്ത് ഭ​ര​ണ​മാ​റ്റ​ത്തി​ന് പി​ന്നാ​ലെ പു​ന​ര​ന്വേ​ഷി​ക്കു​ന്ന​ത്. എ​സ്.​ഐ.​ടി രൂ​പ​വ​ത്ക​രി​ച്ച് കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ക്ക​​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​റ​ക്ക​ൽ അ​ബ്ദു​ല്ല എം.​എ​ൽ.​എ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

2024 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ത​ലേ​ദി​വ​സ​മാ​യി​രു​ന്നു വി​വാ​ദ സ്ക്രീ​ൻ​ഷോ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വ​ട​ക​ര എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ.​കെ. ശൈ​ല​ജ​ക്കെ​തി​രെ മ​ത്സ​രി​ച്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രെ ഇ​ട​തു​പ​ക്ഷ സൈ​ബ​ർ ഗ്രൂ​പ്പു​ക​ളി​ലാ​ണ് ‘കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട്’ എ​ന്ന പേ​രി​ൽ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​ത്. ‘മ​റ്റേ​തോ കാ​ഫി​റാ​യ സ്ത്രീ ​സ്ഥാ​നാ​ർ​ഥി... ആ​ർ​ക്കാ​ണ് ന​മ്മ​ൾ വോ​ട്ട് ചെ​യ്യേ​ണ്ട​ത്... ന​മ്മ​ളി​ൽ പെ​ട്ട​വ​ന​ല്ലേ... ചി​ന്തി​ച്ചു വോ​ട്ട് ചെ​യ്യു​ക...’ എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു സ്ക്രീ​ൻ​ഷോ​ർ​ട്ട് പ്ര​ച​രി​ച്ച​ത്. പി.​കെ. മു​ഹ​മ്മ​ദ് കാ​സിം എ​ന്ന​യാ​ൾ വാ​ട്‌​സ്ആ​പ്പി​ൽ അ​യ​ച്ചെ​ന്ന് വ​രു​ത്തി​തീ​ർ​ത്താ​ണ് വ്യാ​ജ സ്‌​ക്രീ​ൻ​ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ച​ത്.

എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഇ​തു സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ എം.​എ​സ്.​എ​ഫ് നേ​താ​വ് മു​ഹ​മ്മ​ദ് കാ​സി​മി​ന്റെ പേ​രി​ൽ കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, അ​ന്വേ​ഷ​ണം ചെ​ന്നെ​ത്തി​യ​ത് ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​ലേ​ക്കാ​യി​രു​ന്നു. ഇ​ട​ത് സൈ​ബ​ർ ഗ്രൂ​പ്പു​ക​ളാ​യ ‘പോ​രാ​ളി ഷാ​ജി’​യു​ടെ അ​ഡ്മി​ൻ, ‘അ​മ്പാ​ടി​മു​ക്ക് സാ​ഖാ​ക്ക​ൾ’ പേ​ജി​ന്റെ അ​ഡ്മി​ൻ എ​ന്നി​വ​രും സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചെ​ന്ന് ക​ണ്ടെ​ത്തി. ഇ​വ​രു​ടെ ഫോ​ണു​ക​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും പൊ​ലീ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണ​സം​ഘം റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു.

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ വി​വാ​ദം സൃ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ സ്‌​ക്രീ​ൻ​ഷോ​ട്ട് ആ​ര് സൃ​ഷ്ടി​ച്ചു​വെ​ന്ന​ത് ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​നാ​യി​ല്ല. ഇ​തി​ന് പി​ന്നി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഫോ​ണു​ക​ളു​ടെ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ൻ വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കി കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് പൊ​ലീ​സ് നീ​ക്കം. സ​മാ​ന​മാ​യ രീ​തി​യി​ൽ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ‘ഖൗ​മി​ന്റെ കു​ട്ടി’ വി​വാ​ദ​വും ഉ​യ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PolicecaseSpecial teamReinvestigateKafir Screenshot
News Summary - 'Kaffir Screenshot' case: Special team to reinvestigate soon
Next Story