Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമയക്കുമരുന്ന്​...

മയക്കുമരുന്ന്​ തീവ്രവാദം ശക്തം; പാലാ ബിഷപ്പി​ന്‍റെ ആശങ്ക പരിശോധിക്കണം -കെ. സു​േ​രന്ദ്രൻ

text_fields
bookmark_border
k surendran
cancel

തിരുവനന്തപുരം: കേരളത്തിൽ നാർകോട്ടിക്​ ജിഹാദെന്ന പാലാ ബിഷപ്പി​െൻറ അഭിപ്രായത്തിനെതിരെ എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും അദ്ദേഹത്തി​െൻറ ആശങ്ക പരിശോധിക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മയക്കുമരുന്ന്​ തീവ്രവാദം എല്ലായിടത്തും ശക്തമാണ്.

ലഹരി മാഫിയയും ഭീകരവാദ സംഘടനകളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. പാലാ ബിഷപ് പറഞ്ഞത് അദ്ദേഹത്തി​െൻറ മാത്രം അഭിപ്രായമല്ല. അനുഭവങ്ങളിൽനിന്നാകും ​പ്രതികരിച്ചത്. മുമ്പ്​ ലവ്​ ജിഹാദില്ലെന്ന്​ പലരും പറഞ്ഞു. എന്നാൽ, ​ ഇപ്പോഴും ​െപൺകുട്ടികൾ കടത്തപ്പെടുന്നുണ്ട്​. ബിഷപ്​ ഉന്നയിച്ച ആശങ്ക പൊതുസമൂഹം ചർച്ച ചെയ്യണം.

മുസ്​ലിംലീഗി​െൻറ വിദ്യാർഥിനി വിഭാഗമായ 'ഹരിത'യെ പിരിച്ചുവിട്ട വിഷയത്തിൽ സംസ്ഥാന വനിത കമീഷന് ഇരട്ടത്താപ്പാണ്​. അഫ്ഗാനിസ്​താനിൽ താലിബാൻ ചെയ്യുന്നതാണ് ഇവിടെ ലീഗ്​ ചെയ്യുന്നത്. കണ്ണൂർ സർവകലാശാലയിൽ ദേശീയ നേതാക്കളെക്കുറിച്ച്​ പഠിക്കാൻ പാടില്ലെന്നാണോ. സവർക്കറെയും ദീൻദയാലിനെയും കുറിച്ച് പഠിക്കുന്നത് കേരളത്തിൽ മഹാ അപരാധമാണോ? സിലബസിനെ എതിർക്കുന്ന കോൺഗ്രസ്​ നിലപാട് അസഹിഷ്ണുതയാണ്. സി.പി.എം അതിനെ പിന്തുണക്കുകയാണ്. മതമൗലികവാദികളെ സന്തോഷിപ്പിക്കാനാണ് ഇവരെല്ലാം ദേശീയ നേതാക്കളെ അപമാനിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Surendrannarcotic jihad
News Summary - k surendran supports Pala Diocese Bishop
Next Story