Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർക്കാണ്​ ജാസറിനെയും...

ആർക്കാണ്​ ജാസറിനെയും ഉമ്മയെയും സഹായിക്കാതിരിക്കാനാവുക?

text_fields
bookmark_border
ആർക്കാണ്​ ജാസറിനെയും ഉമ്മയെയും സഹായിക്കാതിരിക്കാനാവുക?
cancel
camera_alt

മുഹമ്മദ്​ ജാസർ നല്ലളം കീഴ്​വനപ്പാടത്തെ വീട്ടിൽ

കോഴിക്കോട്​: കണ്ടാൽ സ്​മാർട്ടാണ്​ ജാസർ. ആരെ കണ്ടാലും ചിരിച്ച്​ സ്വാഗതം ചെയ്യും. കോലായിലെ കസേരയിൽനിന്നിറങ്ങി വന്നവരോട്​ കയറിയിരിക്കാൻ പറയും. കുശലം പറയും. ഒറ്റനോട്ടത്തിൽ ഒരു കുഴപ്പവുമില്ലാത്ത മിടുക്കൻ. ആറു​ വയസ്സായി. ജനിച്ച്​ മൂന്നാം മാസം സ്​പൈനൽ​കോഡുമായി ബന്ധപ്പെട്ട ശസ്​ത്രക്രിയ ചെയ്​തതോടെ ഇരുകാലുകളം തളർന്നുപോയതാണ്​. ആറാം മാസത്തിൽ തലച്ചോറുമായി ബന്ധപ്പെട്ട്​ 'മൈലോമെനിംഗോസെൽ' എന്ന അസുഖത്തിന്​​ ശസ്​​ത്രക്രിയ നടത്തി.

സുഷുമ്​ന നാഡി, ഞരമ്പുകൾ എന്നിവ ശരീരത്തിന്​ പുറത്ത്​ വികസിക്കുന്ന അവസ്​ഥയാണിത്​. ശസ്​ത്രക്രിയ നടത്തി തലയിൽനിന്ന്​ വയറ്റിലേക്ക്​ ട്യൂബിട്ടിട്ടുണ്ട്​. ഇതോടൊപ്പം വൃക്കയുടെ തകരാറുമുണ്ട്​. മലമൂത്രവിസർജന സംവിധാനങ്ങൾ നേരാംവണ്ണമല്ല. സെറിബ്രൽ പാൾസിയുടെ ഏറ്റവും സങ്കീർണമായ അവസ്​ഥ. ഇനിയും അഞ്ചു​ ശസ്​ത്രക്രിയകൾകൂടി വേണം മുഹമ്മദ്​ ജാസറിന്​. ലക്ഷക്കണക്കിന്​ രൂപ വേണമിതിന്​. തെളിഞ്ഞ ബുദ്ധിയും മിടുക്കുമൊക്കെയുള്ള പൊന്നുമോനെ ചികിത്സിച്ച്​ രക്ഷപ്പെടുത്തിയെടുക്കണമെന്ന നിശ്ചയദാർഢ്യത്തിലാണ്​ അവ​െൻറ ഉമ്മ. കൂട്ടിന്​ പ​േക്ഷ മക​െൻറ പിതാവ്​ കൂടെയില്ല.

നല്ലളം കീഴ്​വനപ്പാടം പുതുപ്പള്ളിവീട്ടിൽ ജാസ്​മി​െൻറ മകനാണ് മുഹമ്മദ്​ ജാസർ (6). നിർധനകുടുംബാംഗമായ ജാസ്​മിൻ ഭർത്താവുമായി വേർപിരിയുന്നതിനുള്ള നിയമനടപടികളിലാണ്​​. കുഞ്ഞിനെയും തന്നെയും തിരിഞ്ഞുനോക്കാതെ ഭർത്താവ്​ മറ്റൊരു വിവാഹത്തിന്​ ശ്രമിച്ചതോടെയാണ്​ വേർപിരിയാൻ തീരുമാനിച്ചതെന്ന്​ ജാസ്​മിൻ പറയുന്നു. അദ്ദേഹം ആദ്യം വിവാഹംചെയ്​ത പെണ്ണിനെ ഉപേക്ഷിച്ചാണ്​ തന്നെ വിവാഹം കഴിച്ചിരുന്നത്​. മൂന്നാംവിവാഹത്തിനുള്ള നടപടിയിലാണ്.​

മഴ​െപയ്യു​േമ്പാഴേക്കും വെള്ളം അകത്തെത്തുന്ന കൊച്ചുവീട്ടിലാണ്​ താമസം. അവിടെ രോഗിയായ മകനെയുമെത്ത്​ താമസിക്കുന്നതി​െൻറ പ്രയാസം പറഞ്ഞറിയിക്കാനാവാത്തതാണ്​. വീട്​ വല്യുമ്മയുടേതാണ്​. പിതാവ്​ തമിഴ്​നാട്​ സ്വദേശിയായിരുന്നു. അദ്ദേഹം മരിച്ചുപോയി. അപൂർവരോഗാവസ്​ഥയുള്ള മകനെയുമായി ഒറ്റപ്പെട്ട അവസ്​ഥയിലാണ്​ ജാസ്​മിൻ. ഉപജീവനംപോലും പ്രതിസന്ധിയിൽ​. വല്ലപ്പോഴും ജോലിക്കു​ പോവുന്ന സഹോദര​െൻറ സഹായമാണുള്ളത്​.

മക​െൻറ ചികിത്സക്കു​ മാത്രം ശരാശരി മാസം പതിനായിരം രൂപ വേണം. മലമൂത്രവിസർജനം തകരാറിലായതിനാൽ എപ്പോഴും പാഡ്​ ഉപയോഗിക്കണം. സുമനസ്സുകളുടെ സഹായം തേടുകയാണ്​ ജാസറും ഉമ്മയും. ചികിത്സമാത്രമല്ല, ഉപജീവനവും സുരക്ഷിത താമസവും വലിയ ചോദ്യചിഹ്​നമാണ്​ ഇൗ കുടുംബത്തിന്​. മുഹമ്മദ്​ ജാസറി​െൻറ പേരിൽ കോഴിക്കോട്​ നല്ലളം കനറാ ബാങ്കിൽ അക്കൗണ്ടുണ്ട്​. A/C No 5420127000308. IFSC Code: CNRB0005420 MICR Code: 673015024.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:need helpmyelomeningocelejasarcerebral palsy
Next Story