Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരവികുളം ദേശീയോദ്യാനം...

ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ അടച്ചിടാൻ ഉത്തരവ്

text_fields
bookmark_border
ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ അടച്ചിടാൻ ഉത്തരവ്
cancel

തിരുവനന്തപുരം: വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്ത് ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ രണ്ടു മാസക്കാലം ഇരവികുളം ദേശീയോദ്യാനം അടച്ചിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഉത്തരവിട്ടു.നായ്ക്കൊല്ലിമല ഭാഗത്ത് വരയാട് കുട്ടികളെ കണ്ടെത്തിയതായി മൂന്നാർ വൈഡ് ലൈഫ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി.

മനുഷ്യ സാന്നിധ്യം വരയാടുകളുടെ ജീവിതക്രമത്തെ ബാധിക്കും എന്നതിനാലാണ് മാനേജ്മെൻറ് പ്ലാൻ പ്രകാരം ദേശീയോദ്യാനം അടച്ചിടുന്നത്.ഐ.യു.സി.എന്നിന്റെ റെഡ്‌ ഡാറ്റാ ലിസ്റ്റിൽ പെടുന്ന വംശനാശം നേരിടുന്ന ജീവി വർഗമാണ് ഇവ. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിലും ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു

.കേരളത്തിൽ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ പ്രധാന സംരക്ഷണ കേന്ദ്രമാണ്. ഇരവികുളം ദേശീയോദ്യാനത്തിൽ രാജമല, പന്തുമല, ചിന്നപ്പന്തുമല ഭാഗങ്ങളിൽ വരയാടുകളെ കൂടുതലായി കണ്ടുവരുന്നത്.

വളരെ ഗൗരവത്തോടെ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പശ്ചിമഘട്ടത്തിൽ ഇപ്പോൾ 2500 വരയാടുകളുണ്ട്‌ എന്നാണ് കരുതുന്നത്. എന്നാൽ ഈ കണക്ക്‌ ശരിയാവില്ലെന്നും യഥാർഥത്തിൽ വരയാടുകളുടെ എണ്ണം ഇതിലും വളരെ കുറവാകാമെന്നും മൂന്നാറിൽ 2006 സെപ്റ്റംബറിൽ ചേർന്ന മലമുകളിൽ വസിക്കുന്ന ഒറ്റക്കുളമ്പുള്ള ജീവികളെക്കുറിച്ചുള്ള ലോകസമ്മേളനത്തിൽ അഭിപ്രായമുയർന്നു.

ആട്ടിൻ കുടുംബത്തിൽ ഒരൊറ്റ ഇനമേ കേരളത്തിലെ കാടുകളിൽ ഉള്ളത്. അതുകൊണ്ട് വരയാടുകളെ “കാട്ടാട്” എന്നും വിളിക്കാറുണ്ട്. സാധാരണ ആടുകളുമായി വളരെ സാദൃശ്യവും, ജൈവികമായി അടുപ്പവുമുള്ള ഈ ജീവികളിൽ ആണാടുകൾക്കായിരിക്കും കൂടുതൽ വലിപ്പം]. ആണാടുകൾക്ക് 100-110 സെന്റീമീറ്റർ ഏകദേശ ഉയരവും പെണ്ണാടുകൾക്ക് 60-80 സെന്റീമീറ്റർ വരെ ഏകദേശ ഉയരവും ഉണ്ടാകും. ആണാടുകൾ 100 കിലോഗ്രാം വരെ ഭാരമുള്ളവയും ആയിരിക്കും.

ആണാടുകൾക്കും പെണ്ണാടുകൾക്കും പിന്നിലേക്കു വളഞ്ഞ കൊമ്പുകളുണ്ടായിരിക്കും. പെണ്ണാടുകളുടെ കൊമ്പുകൾ താരതമ്യേന ചെറുതായിരിക്കും. 60 കിലോഗ്രാം വരെയായിരിക്കും പെണ്ണാടുകളുടെ ഭാരം. ജനുവരി - ഫെബ്രുവരി മാസങ്ങളിലാണ് പ്രത്യുത്പാദനം നടക്കുന്നത്. ജനിച്ച് രണ്ട് മാസം മാതാവിന്റെ പൂർണ സംരക്ഷണത്തിലായിരിക്കും. പ്രായപൂർത്തിയാകാൻ 16 മാസം എടുക്കുന്നു. ഒമ്പത് വർഷം വരെ ജീവിച്ചിരിക്കാൻ ശേഷിയുണ്ടെങ്കിലും ശരാശരി ആയുസ് 3.5 വർഷമാണ്.

പുൽമേടുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളാണ് വരയാടുകളുടെ വിഹാരകേന്ദ്രങ്ങൾ. പാറക്കെട്ടുകളിൽ ചെറിയ കുത്തുകൾ പ്രയോജനപ്പെടുത്തി അവയിലൂടെ സഞ്ചരിക്കാൻ വരയാടുകൾക്ക് കഴിയും. ഇരപിടിയന്മാരിൽ നിന്നും രക്ഷപെടാൻ വരയാടുകൾ ഇത്തരം പാറക്കെട്ടുകൾ ഉപയോഗിക്കാറുണ്ട്. പ്രത്യുത്പാദനവും പാറയിടുക്കുകളിലാണുണ്ടാവാറ്. തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥ ഇഷ്ടപ്പെടുന്ന മൃഗങ്ങളാണ് ഇവ. പശ്ചിമഘട്ടത്തിന്റെ അഞ്ച്‌ ശതമാനം പോലും വരാത്ത ഭൂവിഭാഗത്തിലാണ് ഇന്നു വരയാടുകൾ ഉള്ളത്‌.

ഉയർന്ന വൻപാറകൾ ഉള്ള മലകളാൽ ചുറ്റപ്പെട്ട പുൽമേടുകളിലാണ് വരയാടുകൾ കാണപ്പെടുന്നത്‌. വർഷം തോറും 1500 മില്ലീമീറ്ററിലധികം മഴ കിട്ടുന്ന ഇവിടങ്ങൾ വരണ്ടകാലാവസ്ഥയുള്ളതുമാകും. പശ്ചിമഘട്ടത്തിൽ നീലഗിരി കുന്നുകൾക്കും കന്യാകുമാരി കുന്നുകൾക്കും ഇടയിൽ 400 കിലോമീറ്ററിനുള്ളിലായാണ് വരയാടുകൾ അധിവസിക്കുന്ന ആറു മേഖലകൾ.

തെക്കേ ഇന്ത്യയിൽ നീലഗിരി മുതൽ ആനമല വരെയും പശ്ചിമഘട്ടത്തിൽ ഉടനീളവും വരയാടുകൾ കാണപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്‌ അനിയന്ത്രിതമായ വേട്ടയും കൊന്നൊടുക്കലും മൂലമാണ് വരയാടുകൾ വംശനാശം നേരിടാൻ ഇടയായത്‌. വേനൽ കാലത്തെ കാട്ടു തീയും നാട്ടു മൃഗങ്ങൾ തീറ്റതേടി വനമേഖലയിലേക്കു കടന്നതും വരയാടുകളുടെ വാസസ്ഥലം ചുരുങ്ങാൻ ഇടയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iravikulam National Parkclosed from February 1 to March 31
News Summary - Iravikulam National Park has been ordered to remain closed from February 1 to March 31
Next Story