Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്.സി പരീക്ഷക്ക്...

പി.എസ്.സി പരീക്ഷക്ക് ആള്‍മാറാട്ടം: മുങ്ങിയ യുവാവിന്‍റെ ദൃശ്യം ലഭിച്ചു

text_fields
bookmark_border
exam
cancel

നേ​മം: പി.​എ​സ്.​സി സ്‌​ക്വാ​ഡി​ന്റെ ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന​ക്കി​ടെ പ​രി​ഭ്രാ​ന്ത​നാ​യി പ​രീ​ക്ഷ ഹാ​ളി​ല്‍നി​ന്ന് മു​ങ്ങി​യ യു​വാ​വ് സി.​സി.​ടി.​വി കാ​മ​റ​യി​ല്‍ കു​ടു​ങ്ങി.

പൂ​ജ​പ്പു​ര എ​സ്.​ബി.​ഐ​ക്ക്​ മു​ന്നി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന കാ​മ​റ​യി​ലാ​ണ് യു​വാ​വി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​ത്.

ഒ​രു ബൈ​ക്കി​ന് പി​റ​കി​ലി​രു​ന്ന് പാ​ങ്ങോ​ട് ഭാ​ഗ​ത്തേ​ക്ക് യു​വാ​വ് പോ​കു​ന്ന​താ​യി മ​ന​സ്സി​ലാ​ക്കാ​ന്‍ സാ​ധി​ച്ചു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​യാ​ള്‍ ആ​രെ​ന്നു​ള്ള വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പൂ​ജ​പ്പു​ര​യി​ലെ ചി​ന്ന​മ്മ മെ​മ്മോ​റി​യ​ല്‍ ഗേ​ള്‍സ് സ്‌​കൂ​ളി​ലെ ആ​റാം ന​മ്പ​ര്‍ ക്ലാ​സ് മു​റി​യി​ല്‍ യൂ​നി​വേ​ഴ്‌​സി​റ്റി ലാ​സ്റ്റ് ഗ്രേ​ഡ് പ​രീ​ക്ഷ​ക്കാ​യി വ്യാ​ജ ഉ​ദ്യോ​ഗാ​ർ​ഥി​യാ​യി യു​വാ​വ് എ​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യി​ല്‍ യു​വാ​വ് വ്യാ​ജ​നാ​ണെ​ന്ന് മ​ന​സ്സി​ലാ​യി​രു​ന്നി​ല്ല.

തു​ട​ര്‍ന്ന് ബ​യോ​മെ​ട്രി​ക് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​യാ​ള്‍ മു​ങ്ങി​യ​ത്. നേ​മം മേ​ലാം​കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ശ​രി​ക്കും ഇ​യാ​ള്‍ക്ക് പ​ക​രം പ​രീ​ക്ഷ എ​ഴു​തേ​ണ്ടി​യി​രു​ന്ന​ത്.

ഇ​രു​വ​രും ത​മ്മി​ല്‍ ആ​സൂ​ത്ര​ണം ചെ​യ്തു ആ​ള്‍മാ​റാ​ട്ടം ന​ട​ത്തി​യ​താ​ണോ​യെ​ന്നാ​ണ് പൊ​ലീ​സ് സം​ശ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc examTrivandrum NewsIncognito
News Summary - Incognito for PSC exam: Footage of drowned youth received
Next Story