Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബംഗാളിൽ ജഡ്ജിമാരെ...

ബംഗാളിൽ ജഡ്ജിമാരെ തടഞ്ഞ സംഭവം: 12 കേ​സെടുത്ത് എൻ.ഐ.എ

text_fields
bookmark_border
https://www.madhyamam.com/tags/NIA
cancel
camera_altഎന്‍. ഐ. എ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ൾ​ഡ​യി​ൽ വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്ക​ര​ണ​വു​മാ​യി (എ​സ്‌.​ഐ.​ആ​ർ) ബ​ന്ധ​പ്പെ​ട്ട ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴ് ജു​ഡീ​ഷ്യ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​രോ​ധി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ). സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് 12 കേ​സു​ക​ളാ​ണെ​ടു​ത്ത​ത്.

മൊ​ത​ബാ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഏ​ഴും ക​ലി​ച​കി​ലെ അ​ഞ്ചും കേ​സു​ക​ളാ​ണ് എ​ൻ.​ഐ.​എ ഏ​റ്റെ​ടു​ത്ത​ത്. അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ മാ​ൾ​ഡ​യി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. എ​സ്.​ഐ.​ആ​റി​ൽ​നി​ന്ന് കൂ​ട്ട​ത്തോ​ടെ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​രോ​ധി​ച്ച​ത്.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട 60 ല​ക്ഷ​ത്തി​ല​ധി​കം പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി പ​ശ്ചി​മ ബം​ഗാ​ൾ, ഒ​ഡി​ഷ, ഝാ​ർ​ഖ​ണ്ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 700ഓ​ളം ജു​ഡീ​ഷ്യ​ൽ ഓ​ഫി​സ​ർ​മാ​രെ​യാ​ണ് സം​സ്ഥാ​ന​ത്ത് എ​സ്‌.​ഐ.​ആ​ർ പ്ര​ക്രി​യ​ക്കാ​യി വി​ന്യ​സി​ച്ച​ത്.

ഉ​പ​രോ​ധ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട സു​പ്രീം​കോ​ട​തി, ബ്യൂ​റോ​ക്ര​സി​യു​ടെ വി​ശ്വാ​സ്യ​ത കു​റ​ഞ്ഞെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റി​ലും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലും രാ​ഷ്ട്രീ​യം കു​ത്തി​വെ​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് നി​രീ​ക്ഷി​ച്ചി​രു​ന്നു.

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി​പു​ൽ എം.​പ​ഞ്ചോ​ളി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 142 പ്ര​കാ​ര​മു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

ഒ​മ്പ​ത് മ​ണി​ക്കൂ​റി​ല​ധി​കം ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ഇ​ല്ലാ​തെ ജ​ന​ക്കൂ​ട്ടം ജു​ഡീ​ഷ്യ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ദി​ക​ളാ​ക്കി​യെ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞി​രു​ന്നു.

90 ലക്ഷം പേരെ പുറത്താക്കിയത് ബംഗാൾ പിടിക്കാൻ -മമത

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ ബി.​ജെ.​പി 90 ല​ക്ഷം പേ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കം​ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ മ​മ​ത ബാ​ന​ർ​ജി ആ​രോ​പി​ച്ചു. നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സി​ലെ മി​നാ​ഖാ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​ത്തി​ലൂ​ടെ ബി.​ജെ.​പി സം​സ്ഥാ​ന​​ത്തെ 90 ല​ക്ഷം വോ​ട്ട​ർ​മാ​രെ പു​റ​ത്താ​ക്കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ഉ​റ​പ്പാ​യും ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തും. ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ബം​ഗാ​ളി ഭാ​ഷ സം​സാ​രി​ക്കു​ന്ന​വ​രെ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ​ന്ന് ആ​രോ​പി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും അ​തി​നെ വി​ദേ​ശ ഭാ​ഷ​യെ​ന്ന് അ​ധി​ക്ഷേ​പി​ക്കു​ക​യു​മാ​ണെ​ന്നും മ​മ​ത ആ​രോ​പി​ച്ചു.

വോട്ട് വെട്ടിനിരത്തൽ; തെരഞ്ഞെടുപ്പ് കമീഷനെ പ്രതിഷേധം അറിയിച്ച് സി.പി.എം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ (എ​സ്.​ഐ.​ആ​ർ) പ്ര​ക്രി​യ​യി​ൽ വ​ൻ​തോ​തി​ൽ വോ​ട്ട​ർ​മാ​ർ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തി​ൽ രോ​ഷം അ​റി​യി​ച്ച് സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​ക്ക് ക​ത്തെ​ഴു​തി.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ വോ​ട്ട​വ​കാ​ശം എ​ന്തു വി​ല​കൊ​ടു​ത്തും ക​മീ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ക​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു. ബം​ഗാ​ളി​ൽ ആ​കെ വോ​ട്ട​ർ​മാ​രു​ടെ 12 ശ​ത​മാ​നം വ​രു​ന്ന 90 ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത്. സം​ശ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റ​പ്പെ​ട്ട​വ​ർ​ക്ക് പ​രാ​തി നി​വാ​ര​ണ​ത്തി​ന് വാ​ഗ്‌​ദാ​നം ചെ​യ്തി​രു​ന്ന അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വി​ചി​ത്ര​മാ​യ പ്ര​ക്രി​യ​യി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക ന​ഷ്ട​വും മാ​ന​സി​ക പ്ര​യാ​സ​വും നേ​രി​ട്ടു. ചി​ല​ർ​ക്ക് മ​ര​ണം​പോ​ലും സം​ഭ​വി​ച്ചു.

മു​സ്‍ലിം​ക​ളെ​യും സ്ത്രീ​ക​ളെ​യും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ​യു​മാ​ണ് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഭ​ര​ണ​ഘ​ട​ന​യു​ടെ 326ാം വ​കു​പ്പ് ഉ​റ​പ്പു​ന​ൽ​കു​ന്ന വോ​ട്ട​വ​കാ​ശ​മാ​ണ് നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് ഓ​ർ​മി​പ്പി​ച്ച അ​ദ്ദേ​ഹം, ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശം ക​മീ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalMaldaelection
News Summary - Incident of blocking judges in Bengal: NIA takes up 12 cases
Next Story