Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​മ്പ​ള...

ശ​മ്പ​ള പ​രി​ഷ്​​ക​ര​ണത്തിലെ അപാകത; ഡോക്​ടർമാർ ഇന്നു മുതൽ നിൽപുസമരത്തിൽ

text_fields
bookmark_border
Doctors-strike
cancel

തി​രു​വ​ന​ന്ത​പു​രം: ഡോ​ക്​​ട​ർ​മാ​രെ അ​വ​ഹേ​ളി​ക്കു​ന്ന ശ​മ്പ​ള പ​രി​ഷ്​​ക​ര​ണം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ.​ജി.​എം.​ഒ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ ഡോ​ക്​​ട​ർ​മാ​ർ സെ​ക്ര​േ​ട്ട​റി​യ​റ്റി​നു മു​ന്നി​ൽ നി​ൽ​പു​​സ​മ​രം ആ​രം​ഭിച്ചു. ഇ-​സ​ഞ്​​ജീ​വ​നി ബ​ഹി​ഷ്​​ക​ര​ണ​വും വി.​െ​എ.​പി ഡ്യൂ​ട്ടി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ലു​മ​ട​ക്കം നി​സ്സ​ഹ​ക​ര​ണ സ​മ​ര​ത്തി​ലാ​യി​രു​ന്ന ഡോ​ക്​​ട​ർ​മാ​രാ​ണ്​ മൂ​ന്നാം ഘ​ട്ട സ​മ​ര​ത്തി​െൻറ ഭാ​ഗ​മാ​യി​ നി​ൽ​പു​​സ​മ​ര​ം നടത്തുന്നത്​.

സംസ്ഥാനത്ത് കോവിഡ് ബ്രിഗേഡിന്‍റെ സേവനം പൂർണ്ണമായും നിർത്തലാക്കി ഡോക്ടർമാരെ പിരിച്ചുവിട്ടതിലും, ശമ്പള പരിഷ്കരണത്തിൽ ആനുപാതിക വർധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന സർക്കാർ നടപടിയിലും പ്രതിഷേധിച്ചാണ് സമരം. ആവശ്യങ്ങൾ പല തവണ സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അനുകൂല നടപടികൾ സ്വീകരിക്കാത്തതിനെതിരെയാണ്‌ ഡോക്ടർമാരുടെ പരസ്യ പ്രതിഷേധം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നവംബർ 16ന് ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്നും കെ.ജി.എം.ഒ അറിയിച്ചു.

Show Full Article
TAGS:KGMOA
News Summary - Inadequacies in pay revision; Doctors on strike from today
Next Story