Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ കിണറ്റിൽ വീണ...

വയനാട്ടിൽ കിണറ്റിൽ വീണ കടുവയെ മയക്കുവെടിവെച്ചശേഷം പുറത്തെത്തിച്ചു

text_fields
bookmark_border
tiger
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കി​ണ​റ്റി​ൽ​വീ​ണ ക​ടു​വ​യെ മ​യ​ക്കു വെ​ടി​വെ​ച്ച് പി​ടി​കൂ​ടി. പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട മൂ​ന്നാ​ന​ക്കു​ഴി കാ​ക്ക​നാ​ട് ശ്രീ​നാ​ഥി​ന്റെ വീ​ട്ടി​ലെ 15 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ക​ടു​വ​യെ ക​ണ്ട​ത്. കി​ണ​റ്റി​ലെ മോ​ട്ടോ​ര്‍ പ​രി​ശോ​ധി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സൈ​ഡ് റി​ങ്ങി​നോ​ട് ചേ​ർ​ന്ന പ​ട​വി​ന്റെ മു​ക​ളി​ൽ ക​ടു​വ ഇ​രി​ക്കു​ന്ന​തു​ക​ണ്ട​ത്.

ആ​ദ്യം വ​ല​യി​ട്ട് സു​ര​ക്ഷി​ത​മാ​ക്കി​യ​ശേ​ഷം ഒ​രു മ​ണി​യോ​ടെ​യാ​ണ് മ​യ​ക്കു​വെ​ടി​വെ​ച്ച് ക​ടു​വ​യെ ക​ര​ക്കു​ക​യ​റ്റി​യ​ത്. തു​ട​ർ​ന്ന് കു​പ്പാ​ടി​യി​ലെ മൃ​ഗ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ര​ണ്ട് വ​യ​സ്സു​ള്ള പെ​ൺ​ക​ടു​വ​യാ​ണെ​ന്ന് വ​നം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.മൂ​ന്നാ​ന​ക്കു​ഴി പ്ര​ദേ​ശം വ​ന​മേ​ഖ​ല​യാ​ണ്. അ​രി​വ​യ​ൽ കാ​ടും പാ​മ്പ്ര തോ​ട്ട​ങ്ങ​ളും ഇ​തി​ന​ടു​ത്താ​ണ്. ക​ടു​വ ശ​ല്യ​ത്തി​ന് പേ​രു​കേ​ട്ട മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ മൈ​ലം​പാ​ടി, മ​ണ്ഡ​ക​വ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മൂ​ന്നാ​ന​ക്കു​ഴി​യി​ൽ​നി​ന്ന് ര​ണ്ടു​കി​ലോ​മീ​റ്റ​ർ ദൂ​ര​മേ​യു​ള്ളു. ഈ ​യാ​ത്ര​ക്കി​ട​യി​ലാ​ണ് ക​ടു​വ കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​തെ​ന്ന് ക​രു​തു​ന്നു. ര​ണ്ടു​മാ​സം മു​മ്പ് മൂ​ട​ക്കൊ​ല്ലി​യി​ൽ പ്ര​ജീ​ഷ് എ​ന്ന യു​വാ​വി​നെ ക​ടു​വ ക​ടി​ച്ചു​കൊ​ന്ന​ത് മൂ​ന്നാ​ന​ക്കു​ഴി​യി​ൽ​നി​ന്ന് ആ​റു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tigerforest dept
News Summary - In Wayanad, a tiger fell into a backyard well; Will be drugged soon
Next Story