Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതന്ത്രി കണ്ഠര് രാജീവര്...

തന്ത്രി കണ്ഠര് രാജീവര് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

text_fields
bookmark_border
Kandararu Rajeevaru
cancel

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഐ.സി.യുവിലേക്ക് മാറ്റി. ഇന്നലെയാണ് തന്ത്രിയെ റിമാൻഡ് ചെയ്തത്. ഇന്ന് രാവിലെ തിരുവനന്തപുരം സ്​പെഷ്യൽ സബ് ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് തന്ത്രിയെ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഉയർന്ന രക്തസമ്മർദമാണെന്ന് കണ്ടതിനെ തുടർന്ന് കൂടുതൽ പരിശോധനക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.

രാവിലെ ജയിലിൽ ഭക്ഷണവുമായി എത്തിയവരോടാണ് ഡോക്ടറെ കാണണമെന്ന് തന്ത്രി പറഞ്ഞത്. തന്ത്രിക്ക് മതിയായ ചികിത്സ നൽകണമെന്ന് ജയിൽ സൂപ്രണ്ടിനോട് കോടതി നിർദേശിച്ചിരുന്നു.

വെ​ള്ളി​യാ​ഴ്ച നാ​ലു​മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് ശ​ബ​രി​മ​ല​യെ സം​ബ​ന്ധി​ച്ച് താ​ന്ത്രി​ക കാ​ര്യ​ങ്ങ​ളി​ൽ അ​വ​സാ​ന വാ​ക്കാ​യ ത​ന്ത്രി​യു​ടെ അ​റ​സ്റ്റ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തുടർന്ന് കൊല്ലം വിജിലൻസ് കോടതി ത​ന്ത്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. താ​നൊ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്നാണ് അ​റ​സ്റ്റി​ന് ശേ​ഷം വൈ​ദ്യ പ​രി​ശാ​ധ​ന​ക്കാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചപ്പോൾ ത​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

ശ​ബ​രി​മ​ല​യി​ൽ പോ​റ്റി​യെ കേ​റ്റി​യ​തും ശ​ക്ത​നാ​ക്കി​യ​തും ത​ന്ത്രി രാ​ജീ​വ​ര് ആ​യി​രു​ന്നു​വെ​ന്നും ത​ന്ത്രി​യു​ടെ ആ​ളാ​ണെ​ന്ന നി​ല​യി​ലാ​ണ് സ​ന്നി​ധാ​ന​ത്തും ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ലും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി സ്വാ​ധീ​നം ഉ​റ​പ്പി​ച്ച​തെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റും അ​റ​സ്റ്റി​ലാ​യ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ത​ന്ത്രി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് സ്വ​ർ​ണം പ​തി​ച്ച പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ കൈ​വ​ശം കൊ​ടു​ത്തു​വി​ട്ട​തെ​ന്നും ദൈ​വ​തു​ല്യ​നാ​യി ക​ണ്ട​വ​ർ ച​തി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും പ​ത്മ​കു​മാ​ർ എ​സ്.​ഐ.​ടി​ക്ക് മു​ന്നി​ൽ ആ​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ത​ന്ത്രി​യെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും പ​ത്മ​കു​മാ​റി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

എന്നാൽ, പാ​ളി​ക​ൾ സ​ന്നി​ധാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത് ത​ന്ത്രി​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ന്ത്രി ന​ൽ​കി​യ അ​നു​മ​തി​ക​ളി​ൽ മൂ​ന്നെ​ണ്ണം സം​ശ​യാ​സ്പ​ദ​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി.

അതേസമയം, ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ (ഇ.​ഡി) കേ​സെ​ടു​ത്തു. ക​ള്ള​പ്പ​ണം ത​ട​യ​ൽ നി​യ​​മ (പി.​എം.​എ​ൽ.​എ) പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി ഇ.​ഡി കൊ​ച്ചി യൂ​നി​റ്റാ​ണ്​ എ​ൻ​ഫോ​ഴ്​​സ്​​​മെ​ന്‍റ്​ കേ​സ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ റി​പ്പോ​ർ​ട്ട്​ (ഇ.​സി.​ഐ.​ആ​ർ) ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ.​ഡി ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​റാ​കും കേ​സ്​ അ​ന്വേ​ഷി​ക്കു​ക.

കേ​സി​ൽ ക്രൈ​ം​ബ്രാ​ഞ്ച്​ എ​ഫ്.​ഐ.​ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ഇ.​ഡി​യു​ടെ ഇ.​സി.​ഐ.​ആ​റി​ലും പ്ര​തി​ക​ളാ​ക്കി​യി​ട്ടു​ണ്ട്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, എ. ​പ​ത്മ​കു​മാ​ർ, എ​ൻ. വാ​സു, 2019ലെ ​തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ലെ മ​റ്റം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഒ​റ്റ കേ​സ്​ ആ​യി​ട്ടാ​യി​രി​ക്കും അ​ന്വേ​ഷി​ക്കു​ക. പ്ര​തി​ക​ളു​ടെ സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടി​യേ​ക്കും. തു​ട​ർ​ന്നാ​കും അ​റ​സ്​​റ്റ്​ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങു​ക. എ​സ്.​ഐ.​ടി കേ​സി​ൽ ജാ​മ്യം ല​ഭി​ച്ചാ​ലും പ്ര​തി​ക​ളെ ഇ.​ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നാ​ണ്​ സാ​ധ്യ​ത. കേ​സി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​കും ഇ.​ഡി​യു​ടെ അ​ന്വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kandararu RajeevaruSabarimala Gold Missing Row
News Summary - In the intensive care unit of Thantri Kantar Rajeeva Medical College
Next Story