കർഷകർക്ക് ഐക്യദാർഢ്യവുമായി തലകുത്തിനിന്ന് പ്രതിഷേധം
text_fieldsകർഷകസമരത്തിന് അഭിവാദ്യം അർപ്പിച്ച് ആലപ്പുഴ
നഗരചത്വരത്തിൽ കർഷകസംയുക്ത സമരസമിതിയുടെ സമരപ്പന്തലിൽ പ്രസാദ് തലകുത്തിനിന്ന് സമരത്തിന് അർപ്പിക്കുന്നു
ആലപ്പുഴ: കേന്ദ്രസർക്കാറിെൻറ കാർഷികനയങ്ങൾക്കെതിരെ തലകുത്തിനിന്ന് പ്രതിഷേധം.കാർഷിക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകസംയുക്ത സമരസമിതിയുടെ അനിശ്ചിതകാല സത്യഗ്രഹസമരപ്പന്തലിന് മുന്നിൽ കർഷകനായ വെട്ടിയാർ കല്ലിമേൽ ആതിരാലയം വീട്ടിൽ കെ.കെ. പ്രസാദാണ് (56) തലകുത്തിനിന്നത്.
വിശപ്പിെൻറ പ്രാധാന്യം തിരിച്ചറിയാത്ത കേന്ദ്രസർക്കാറിെൻറ തെറ്റായ നയങ്ങൾക്കെതിരെ പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായിട്ടാണ് വേറിട്ട പ്രതിഷേധം തീർത്തതെന്നും യന്ത്രത്തിൽ തെങ്ങിൽകയറി പരിചയമാണ് ഇതിന് തുണയായതെന്നും പ്രസാദ് പറഞ്ഞു.സത്യഗ്രഹസമരം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എ. ശിവരാജൻ ഉദ്ഘാടനം ചെയ്തു.
ഡി.എൻ.ഇ.യു സംസ്ഥാന സെക്രട്ടറി ഗോപൻ നമ്പാട്ട്, കേരള കർഷകസംഘം ജില്ല സെക്രട്ടറി സി. ശ്രീകുമാർ ഉണ്ണിത്താൻ, ആർ. ശ്രീലത, ആർ. സഖലാൽ, വി.എം. ഹരിഹരൻ, പി.എച്ച്. അബ്ദുൽ ഗഫൂർ, കെ.ജി. രഘുദേവ്, കെ. വിജയകുമാർ, പി.കെ. സദാശിവൻപിള്ള, സോമൻപിള്ള തുടങ്ങിയവർ സംസാരിച്ചു.

