നവകേരള സർവേ റദ്ദാക്കി ഹൈകോടതി; സർക്കാറിന് കനത്ത തിരിച്ചടി
text_fieldsകൊച്ചി: സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളിൽ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടി തയാറാക്കിയ നവകേരള സർവേ ഹൈകോടതി റദ്ദാക്കി. പരിപാടി നിയമവിരുദ്ധമെന്ന് നിരീക്ഷിച്ച ഹൈകോടതിയുടെ നടപടി സർക്കാറിന് കനത്ത തിരിച്ചടിയായി. പരിപാടിക്കായി ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ലെന്നും രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്നെന്നും ഹൈകോടതി വ്യക്തമാക്കി.
പൊതുഖജനാവിലെ ഫണ്ട് ഉപയോഗിച്ച് സർക്കാർ നടത്തുന്ന നവകേരള സർവേ തടയണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹരജിയിലാണ് ഉത്തരവ്. 20 കോടി രൂപ ചെലവിട്ട് പാർട്ടി കേഡറുകളെയടക്കം നിയോഗിച്ച് നടത്തിവരുന്ന സർവേ നിയമ വിരുദ്ധമാണെന്നും നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമാണ് കെ.എസ്.യു ആരോപിച്ചിരുന്നു. സമാനമായ മറ്റു ഹരജികളും ഇക്കാര്യത്തിലുണ്ടായിരുന്നു.
കോളജ് വിദ്യാർഥികളടക്കമുള്ള വളന്റിയർമാരെ റിക്രൂട്ട് ചെയ്ത് 80 ലക്ഷത്തോളം വീടുകൾ കയറി വിവരശേഖരണം നടത്താനായിരുന്നു പദ്ധതി. തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാറിനെ സംബന്ധിച്ച ജനഹിതമറിയാൻ 2026 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെയായിരുന്നു വിവരശേഖരണം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് മൂന്നാം ഇടത് സർക്കാറിനായുള്ള പ്രകടന പത്രികയിലേക്കടക്കമുള്ള സമഗ്ര ഡേറ്റ ശേഖരണമാണ് ലക്ഷ്യമിടുന്നതെന്ന് ആരോപണമുയർന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

