ഹാരിസൺസ് ഭൂമി: നികുതി സ്വീകരിക്കാൻ അനുമതി
text_fieldsതിരുവനന്തപുരം: ഉടമസ്ഥത സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന ഹാരിസൺസിേൻറത് അട ക്കമുള്ള തോട്ടം ഭൂമിക്ക് നികുതി സ്വീകരിക്കാൻ അനുമതി. തോട്ടംമേഖലയിലെ പ്രശ്നങ്ങൾ ചർ ച്ചചെയ്യാൻ ഒക്ടോബർ 23ന് മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തി ലാണ് തീരുമാനം. മുഖ്യമന്ത്രിക്കുപുറമെ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, എ.സി. മൊയ്തീൻ തുടങ്ങിയവരും ചീഫ് സെക്രട്ടറി ടോം ജോസും അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനും യോഗത്തിൽ പങ്കെടുത്തു.
റബർ മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ വനംവകുപ്പ് ഈടാക്കുന്ന സീനിയറേജ് തുക പൂർണമായും ഒഴിവാക്കി വനംവകുപ്പ് ഉത്തരവ് പുറപ്പെടുവിെച്ചങ്കിലും റീ പ്ലാൻറിങ് ആവശ്യമുള്ള തോട്ടങ്ങളിൽ വില്ലേജ് ഓഫിസർമാർ ഭൂനികുതി സ്വീകരിക്കാൻ വിസമ്മതിക്കുന്നതിനാൽ റീപ്ലാൻറിങ് സാധ്യമാകുന്നില്ല. ഇത് തോട്ടം മേഖലയെയും തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു യോഗത്തിലെ പ്രധാന ചർച്ച. ഉടമാവകാശത്തെ സംബന്ധിച്ച് തർക്കമുള്ള ഭൂമിയുടെ നികുതി സ്വീകരിക്കാതിരിക്കുന്ന നടപടി നിയമപരമല്ലെന്ന് യോഗത്തിൽ നിർദേശമുണ്ടായി.
കരമൊടുക്കുന്നത് കൈവശാവകാശത്തിെൻറയും ഉടമാവകാശത്തിെൻറയും തെളിവല്ലെന്ന് പല വിധിന്യായത്തിലും പരാമർശിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചു. കരമടച്ചതുകൊണ്ടുമാത്രം ഉടമാവകാശം ലഭിക്കില്ല. അതിനാൽ തോട്ടം ഉടമകൾക്ക് പ്ലാേൻറഷനായി നിലനിർത്താൻ കരമടക്കുവാനും റീപ്ലാൻറിങ്ങിന് മരം മുറിക്കാനും നടപടി സ്വീകരിക്കണമെന്ന് യോഗം തീരുമാനിച്ചു. ഇത്തരം കേസുകളിൽ ഭൂനികുതി സ്വീകരിക്കുന്നതിന് സർക്കാർ ഉത്തരവ് റവന്യൂ വകുപ്പ് ഉടൻ പുറപ്പെടുവിക്കണം. അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്്. കുര്യനെ ഇക്കാര്യം ചുമതലപ്പെടുത്തി.
നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിെൻറ ഭൂനികുതി സ്വീകരിക്കാമെന്ന മുൻസർക്കാറിെൻറ കാലത്തെ തീരുമാനം വലിയ വിവാദമായിരുന്നു. പ്രതിഷേധത്തെതുടർന്ന് മുൻ റവന്യൂമന്ത്രി അടൂർ പ്രകാശ് അത് പിൻവലിക്കുകയും ചെയ്തു. എന്നാൽ, അന്ന് എതിർപ്പുമായി രംഗത്തുവന്നവരാണ് ഇപ്പോൾ ഹാരിസൺസ് അടക്കമുള്ള തോട്ടം ഉടമകൾക്ക് അനുകൂലമായ തീരുമാനമെടുത്തത്. 1947ന് മുമ്പ് ബ്രിട്ടീഷ് കമ്പനികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന അഞ്ച് ലക്ഷത്തിലധികം ഏക്കർ ഭൂമി തിരിച്ചുപിടിക്കുന്നതിൽ സർക്കാറിന് താൽപര്യമില്ലെന്നാണ് തീരുമാനം വ്യക്തമാക്കുന്നത്. ഇതോടെ സ്പെഷൽ ഓഫിസർ ഡോ.എം.ജി. രാജമാണിക്യം റവന്യൂവകുപ്പിന് നൽകിയ കത്തുകളിലെ നിർദേശങ്ങളൊന്നും റവന്യൂവകുപ്പ് പരിഗണിക്കില്ലെന്നുറപ്പായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
