ഏത് വലിയ നേതാവാണെങ്കിലും ഞങ്ങൾ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകുമെന്ന് ഹരീഷ് പേരടി
text_fieldsദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രത്തിന്റെ പോസ്റ്റർ സി.പി.എം നേതാവ് എം.എ. ബേബി ഫേസ് ബുക്കിൽ പങ്കുവെച്ചതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനം നേരിട്ട സാഹചര്യത്തിൽ പ്രതികരണവുമായി ഹരീഷ് പേരടി് ഹരീഷ് പേരടി നിർമ്മിച്ച് നായകനാവുന്ന ചിത്രമാണ് ദാസേട്ടന്റെ സൈക്കിൾ. ഫേസ് ബുക്കിലിട്ട കുറിപ്പിലൂടെയാണ് ഹരീഷിന്റെ പ്രതികരണം.
കുറിപ്പിെൻറ പൂർണരൂപം:
നമുക്ക് അതിരാവിലെ എഴുന്നേറ്റ് BBC യുടെ ഡോക്യൂമെൻട്രി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം...ആവിഷ്ക്കാര സ്വാതന്ത്ര്യം പുത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം....അവിടെ വെച്ച് ഞങ്ങൾ നിങ്ങൾക്ക് മാനവികത വിളമ്പും ...അതും തിന്ന് ഒരക്ഷരം മിണ്ടാതെ ഏമ്പക്കം വിട്ട് സ്തുതി പാട്ടും പാടി പോയ്ക്കോണം..അതല്ലാതെ വെറെ എവിടെ യെങ്കിലും ആവിഷ്ക്കാര സ്വാതന്ത്ര്യവും സൗഹ്യദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ...അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങൾ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും...ഉത്തരകൊറിയിസം നീണാൾ വാഴട്ടെ...🙏🙏🙏
വെറും ബേബി...വെറുക്കപ്പെട്ടവൻ, എന്നാലും ലേശം ഉളുപ്പ്- ഫേസ്ബുക്കിൽ എം.എ. ബേബിക്ക് വിമർശനം
തിരുവനന്തപുരം: ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ച സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിക്കെതിരെ പരക്കെ വിമർശനം. സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും നിരന്തരം വിമർശിക്കുന്ന ഒരാളുടെ പ്രമോഷൻ ഏറ്റെടുക്കാൻ പാടില്ലായിരുന്നു എന്നാണ് വിമർശനം. ഇന്നലെ രാവിലെയാണ് ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രത്തിന്റെ പോസ്റ്റർ എം.എ. ബേബി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. തുടർന്ന് ഇതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം പ്രവർത്തകരടക്കം രംഗത്തു വരികയായിരുന്നു.

