Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹനിയ്യയുടെ രക്തസാക്ഷിത്വം ഫലസ്തീൻ വിമോചനപോരാട്ടങ്ങൾക്ക് പുതുജീവൻ നൽകും -സി.ടി. സുഹൈബ്

text_fields
bookmark_border
ct suhaib 9878
cancel
camera_alt

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കോഴിക്കോട് ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഫലസ്തീൻ വിമോചനപോരാട്ടങ്ങൾക്ക് പുതുജീവൻ നൽകുന്ന ചരിത്ര സംഭവമാണ് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. ജന്മനാടിന്റെ വിമോചനം സ്വപ്നം കണ്ട് പോരാട്ടവീഥിയിൽ സജീവമായവരാണ് ഫലസ്തീൻ വിമോചനപോരാളികളും അവരുടെ നേതൃത്വവും. നേതാക്കളുടെ രക്തസാക്ഷിത്വങ്ങൾ എക്കാലത്തും ഫലസ്തീൻ പോരാട്ടങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജ് കനിവ് ഓഡിറ്റോറിയത്തിൽ നടന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കോഴിക്കോട് ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സെക്രട്ടറിമാരായ അൻവർ സ്വലാഹുദ്ധീൻ, ടി. ഇസ്മാഈൽ, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് സജീർ എടച്ചേരി, ജില്ല ജനറൽ സെക്രട്ടറി അഫീഫ് ഹമീദ്, സെക്രട്ടറിമാരായ ഷക്കീർ പുറക്കാട്, നബീൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Haniya's martyrdom will give new life to Palestinian liberation struggles - CT Suhaib
Next Story