Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ആർട്സ് ആന്റ്...

സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജുകളിൽ 48 തസ്തികകൾ സൃഷ്ടിക്കും

text_fields
bookmark_border
സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജുകളിൽ 48 തസ്തികകൾ സൃഷ്ടിക്കും
cancel

തിരുവനന്തപുരം: 2020-21 വര്‍ഷത്തില്‍ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പുതിയതായി അനുവദിച്ച കോഴ്സുകളിലേക്ക് 48 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. 16 മണിക്കൂർ വർക്ക് ലോഡുള്ള വിഷയങ്ങളിലാണ് തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകുക.

വാഹനാപകടത്തെത്തുടർന്ന് തലയ്ക്ക് അതീവ ഗുരുതരമായ ക്ഷതമേറ്റ് 90 ശതമാനം അംഗവൈകല്യം സംഭവിച്ച, കണ്ണൂർ, എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്.എസ്.ടി (മലയാളം) അധ്യാപകന്‍ പ്രശാന്ത് കുളങ്ങരയെ സർവീസിൽ നിലനിർത്തി ആനുകൂല്യങ്ങൾ നൽകും. അതിനായി സ്കൂളിൽ ഒരു എച്ച്.എസ്.ടി (മലയാളം) സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നൽകി.

മറ്റ് മന്ത്രിസഭ യോഗതീരുമാനങ്ങൾ

കണക്ട് ടു വർക്ക് പദ്ധതി; പുതുക്കിയ മാർഗരേഖക്ക് അംഗീകാരം

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗരേഖക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. അപേക്ഷകരുടെ കുടുബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷകര്‍ കേളത്തിലെ സ്ഥിരതാമസക്കാരും അപേക്ഷിക്കുന്ന തിയതില്‍ 18 വയസ് പൂര്‍ത്തിയായവരും 30 വയസ് കവിയാത്തവരും ആയിരിക്കണം. കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ/രാജ്യത്തെ അംഗീകൃത സർവ്വകലാശാലകൾ/ ഡീംഡ് സർവ്വകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന ആംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി., സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റയിൽവെ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെൻ്റ് ഏജൻസികൾ എന്നിവ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ. അർഹരായ ആദ്യത്തെ 5 ലക്ഷം പേർക്ക് സ്കോളർഷിപ്പ് നൽകും.

യുവാക്കളുടെ ആത്മവിശ്വാസം വർധിപ്പിച്ചും പഠനോത്സാഹം നിലനിർത്തിയും നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സർക്കാർ എംപ്ലോയ്മെൻറ് വകുപ്പു മുഖേന ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബല്‍പോര്‍ട്ടല്‍ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്കാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുക.

കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രം

തലശ്ശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി പാട്ടത്തിന് നല്‍കും. പ്രതിവർഷം ആര്‍ ഒന്നിന് നൂറു രൂപ നിരക്കിലാണ് കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസ് (KBMASS)-ന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുക.

കെ എം മാണി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍

തിരുവനന്തപുരം കവടിയാറില്‍ 25 സെൻറ് ഭൂമി കെ. എം. മാണി ഫൗണ്ടേഷന് Κ.Μ. Mani Memorial Institute for Social Transformation സ്ഥാപിക്കുന്നതിനായി ആർ. ഒന്നിന് 100 രൂപ നിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിനു നൽകും.

ഭരണാനുമതി

മൂലത്തറ വലതുകര കനാൽ, വരട്ടയാർ മുതൽ വേലന്താവളം വരെ ദീർഘിപ്പിക്കുന്നതിന് ആവശ്യമായ ഭൂമി ലാന്റ് അക്വിസിഷൻ പ്രകാരം ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകി. 2087.97 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന് 35,43,21,934 രൂപയുടെ തത്വത്തിലുള്ള പുതുക്കിയ ഭരണാനുമതിയാണ് നല്‍കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinet meeting decisionsLDFLatest NewsKerala
News Summary - Government to create 48 posts in Arts and Science colleges in kerala
Next Story