കെ. ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ച് സർക്കാർ ഉത്തരവ്
text_fieldsതിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡൻറായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഉത്തരവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കെ. രാജുവിനെ ദേവസ്വം ബോർഡ് അംഗമാക്കികൊണ്ടുള്ള ഉത്തരവും ഇന്ന് പുറത്തിറങ്ങി. ശബരിമല സ്‌പെഷ്യല്‍ ഓഫിസറും മുന്‍ ദേവസ്വം കമീഷണറുമാണ് ജയകുമാര്‍.
കെ. ജയകുമാറിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സി.പി.എം സെക്രട്ടേറിയറ്റ് ദേവസ്വം ബോർഡ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളിയാഴ്ച രാത്രി ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ കൂടിയാലോചിച്ചശേഷമാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമായത്.
ജയകുമാര്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ പട്ടികയാണ് പരിഗണിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നല്‍കിയത്. പട്ടികയില്‍നിന്ന് ആരെ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം മന്ത്രി വാസവന് തീരുമാനിക്കാമെന്നായിരുന്നു പാര്‍ട്ടി നിര്‍ദേശം. ഇതനുസരിച്ചാണ് വെള്ളിയാഴ്ചതന്നെ തീരുമാനമുണ്ടായത്.
അതിനിടെ, ദേവസ്വം ബോർഡ് പ്രസിഡന്റായി ഐ.ഐ.എസുകാരെ നിയമിക്കണമെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. അതുകൂടി പരിഗണിച്ചാണ് ജയകുമാറിലേക്ക് സി.പി.എം എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

