ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിർത്തും, അവരവരുടെ ജോലികൾ മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കും -കെ. ജയകുമാർ
text_fieldsതിരുവനന്തപുരം: ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിർത്തുമെന്ന് നിയുക്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. ശബരിമലയിൽ നടപ്പിലാക്കാൻ പോകുന്ന പരിഷ്കാരങ്ങളെ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഓരോരുത്തരുടെയും ചുമതലകൾ നിർവചിച്ചു നൽകും. അവരവരുടെ ജോലികൾ മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കും. തീർഥാടകരുടെ ക്ഷേമത്തിനാകും മുൻഗണനയെന്നും ജയകുമാര്‍ പറഞ്ഞു. ശബരിമലയിലെ വിശ്വാസികള്‍ക്ക് ആത്മവിശ്വാസമുണ്ടാകുന്ന രീതിൽ സമൂല മാറ്റമാണ് ലക്ഷ്യമിടുന്നത്. ശബരിമലയുടെ യഥാർഥ ലക്ഷ്യത്തിൽനിന്ന് മാറ്റികൊണ്ടുപോകുന്ന മാരീചന്മാരെ തീര്‍ച്ചയായും മാറ്റിനിര്‍ത്തും.
വരുന്ന ആളുകള്‍ക്ക് ഭംഗിയായി ശബരിമലയിൽ അയ്യപ്പ ദര്‍ശനം സാധ്യമാകണം. അതിനുള്ള നടപടികളാണ് ആദ്യമെടുക്കുക. പലകാര്യങ്ങള്‍ക്കായി ശബരിമലയെ ആളുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്.വളരെക്കാലമായുള്ള സ്ഥാപിത താത്പര്യം അതിനുപിന്നിലുണ്ടാകും. സമ്പൂര്‍ണ നവീകരണമാണ് ലക്ഷ്യം.
ശബരിമലയിൽ വിശ്വാസമുള്ളവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിൽ നല്ല ഒരു തീര്‍ത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. എല്ലാം നന്നായി നടക്കുന്നുവെന്ന രീതിയിൽ പുനക്രമീകരിക്കാൻ ശ്രമിക്കും. മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതിയാകും. കീഴ്ശാന്തിയുടെ ജോലി മേൽശാന്തിയെ സഹായിക്കലാണ്. അത് ചെയ്തമാൽ മതിയാകുമെന്നും കെ ജയകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

