Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്തുകേസ്​:...

സ്വർണക്കടത്തുകേസ്​: ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നുള്ള വാർത്ത ഗൗരവതരം -ചെന്നിത്തല

text_fields
bookmark_border
സ്വർണക്കടത്തുകേസ്​: ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നുള്ള വാർത്ത ഗൗരവതരം -ചെന്നിത്തല
cancel

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തുകേസിലെ മുഖ്യപ്രതികളിലൊരാളായ റമീസിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നുള്ള വാർത്ത അതീവ ഗൗരവമുള്ളതാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല.

സ്വർണക്കള്ളക്കടത്തുകേസി​െൻറ ഭീകരവാദബന്ധം ഈ വിവരത്തി​െൻറ പശ്ചാത്തലത്തിൽ കൂടുതൽ ഗൗരവപൂർണമായിരിക്കുകയാണ്. എന്തുതരം കുറ്റവാളികളെയാണ് മുഖ്യമന്ത്രിയും കേരള സർക്കാരും സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിയണമെന്നും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഈ കുറ്റകൃത്യത്തി​െൻറ മുഖ്യ ആസൂത്രകൻ എന്നത് സംഭവത്തി​െൻറ ഗൗരവം വർധിപ്പിക്കുന്നു. എൻ.ഐ.എ അന്വേഷണം ഈ കേസി​െൻറ എല്ലാ സത്യങ്ങളും വെളിച്ചത്ത് കൊണ്ടു വരും എന്ന് പ്രതീക്ഷിക്കുന്നു . ഈ കേസിന് അന്താരാഷ്ട്ര മാഫിയകളുമായി ബന്ധമുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും തുടക്കം മുതൽ കോൺഗ്രസും, യു.ഡി.എഫും ആവശ്യപ്പെട്ടിരുന്നു.

കേസന്വേഷണം പുരോഗമിക്കുമ്പോൾ ഇത് കൂടുതൽ കൂടുതൽ വ്യക്തമാകുകയാണ്. കുറ്റവാളികളെ സംരക്ഷിക്കാനാണ് പിണറായി സർക്കാർ ഇപ്പോഴും ശ്രമിക്കുന്നതെന്നും ഇതിനെതിരെ കോൺഗ്രസ്‌ ശക്തമായ പോരാട്ടം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Show Full Article
TAGS:Trivandrum Gold Smuggling chennithala 
News Summary - Gold smuggling case: News of links with Dawood Ibrahim is serious - Chennithala
Next Story