Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത്​ കേസ്​:...

സ്വർണക്കടത്ത്​ കേസ്​: ശിവങ്കറിനെ ഈ മാസം 23 വരെ അറസ്​റ്റ്​ ചെയ്യരുതെന്ന്​ ഹൈകോടതി

text_fields
bookmark_border
Shivasankar.jpg
cancel

കൊച്ചി: സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയു​ടെ മുൻ പ്രിൻസിപ്പൽസെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി.

ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്​റ്റിസ്​ അശോക്​ മോനോ​െൻറ സിംഗിൾ ബഞ്ച്​ ഉത്തരവ് പുറപ്പെടുവിച്ചത്​.

അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന്​ ശിവശങ്കർ ജാമ്യാപേക്ഷയിൽവ്യക്തമാക്കിയിരുന്നു. അന്വേഷണ ഏജന്‍സികള്‍ 90 മണിക്കൂറിലധികമായി തന്നെ ചോദ്യം ചെയ്യുകയാണെന്നും ബാഹ്യ ശക്തികള്‍ കേസില്‍ ഇടപെടുന്നുണ്ടെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വീണ്ടും ചോദ്യംചെയ്യാൻ ഇ.ഡി നോട്ടീസ്​ നൽകിയതിനു പിന്നാലെയാണ്​ ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈകോടതിയിലെത്തിയത്​.

കേസ്​ പരിഗണിക്കുന്നത്​ നവംബർ രണ്ടിലേക്ക്​ മാറ്റാനാണ്​ കോടതി ആദ്യംതീരുമാനിച്ചതെങ്കിലും നേരത്തേയാക്കണമെന്ന ഇ.ഡിയു​ടെ ആവശ്യം പരിഗണിച്ച്​ ഈ മാസം23ലേക്ക്​ മാറ്റുകയായിരുന്നു. മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്ന 23 വരെ അറസ്​റ്റ്​ ചെയ്യര​ുതെന്ന്​ ഹൈകോടതി സിംഗിൾ ബഞ്ച്​ ഉത്തരവിടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtM ShivasankarTrivandrum Gold Smuggling
News Summary - Gold smuggling case: High court stays Shivankar's arrest till october 23
Next Story