ഘര്‍വാപസി: സോളിഡാരിറ്റി ജനകീയ വിചാരണ നാളെ
text_fieldsെകാച്ചി: സോളിഡാരിറ്റി നടത്തുന്ന ‘മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാളാവുക’ കാമ്പയിനിെൻറ ഭാഗമായി സംസ്ഥാനത്തെ ഘര്‍വാപസി കേന്ദ്രങ്ങള്ക്കെതിെര ജനകീയ വിചാരണ സംഘടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് നാലിന് എറണാകുളം ടൗൺ ഹാളിലാണ് പരിപാടി.
സ്ത്രീപീഡനം ഉൾപ്പെടെ ആരോപണങ്ങള്‍ ഉയര്‍ന്ന തൃപ്പൂണിത്തുറയിലേതടക്കമുള്ള ഘര്‍വാപസി കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാനോ അന്വേഷണം നടത്താനോ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങളായ ഇവയെ ജനകീയ വിചാരണ ചെയ്യുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി എസ്.എം. സൈനുദ്ദീന്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മനുഷ്യാവകാശ പ്രവര്ത്തകന് ജോണ്‍ ദയാല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പി.സി. ജോര്‍ജ് എം.എല്‍.എ, മാധ്യമപ്രവര്‍ത്തക ഷാസിയ നിഗാര്‍, അഡ്വ. കെ.എസ്. മധുസൂദനന്, വി.ആര്. അനൂപ്, ഷബ്ന സിയാദ്, കെ.എ. യൂസുഫ് ഉമരി, പി.എം. സാലിഹ് എന്നിവര്‍ പങ്കെടുക്കും. ഘര്‍വാപസി ഇരകളുടെ വെളിപ്പെടുത്തലുകളും സ്റ്റിങ് ഓപറേഷനുകളും ഉൾപ്പെടുത്തിയുള്ള പ്രദര്‍ശനവും ഉണ്ടാകും. ജില്ല പ്രസിഡൻറ് എ. അനസും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.