ഗസ്സ വംശഹത്യ: ഇസ്രായേൽ നടപടി നീതീകരിക്കാനാവില്ല; ലോക രാജ്യങ്ങൾ ഇടപെടണം -കാന്തപുരം
text_fieldsകാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ
പൊന്നാനി: വംശഹത്യ പദ്ധതി നടപ്പാക്കി ഗസ്സയെ റിയൽ എസ്റ്റേറ്റ് ഭൂമിയാക്കി മാറ്റാനുള്ള ഇസ്രായേൽ നടപടി നീതീകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. അസ്സുഫ മീലാദ് സമ്മിറ്റിന്റെ ഭാഗമായി പൊന്നാനിയിൽ നടന്ന മലികുൽ മുളഫർ മജ്‍ലിസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോക രാജ്യങ്ങൾ ഗസ്സയിലെ വംശഹത്യക്കെതിരെ ഇടപെടണമെന്നും കാന്തപുരം പറഞ്ഞു. തുടർന്ന് അസ്സുഫ ദർസ് മലികുൽ മുളഫർ പുരസ്കാരം കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാരിൽ നിന്ന് ഏറ്റുവാങ്ങി. പരിപാടിയുടെ ഉദ്ഘാടനസമ്മേളനത്തിൽ എം.പി. മുത്തുക്കോയ തങ്ങൾ മഖ്ദൂമി അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ കാമ്പയിൻ ഉദ്ഘാടനം, സാംസ്‌കാരിക സമ്മേളനം, മദ്ഹ് റസൂൽ പ്രഭാഷണം, പ്രകീർത്തന സദസ്സുകൾ, അന്നദാനം, റിലീഫ് വിതരണം, പ്രവർത്തകസംഗമം, വിദേശരാഷ്ട്ര പ്രതിനിധികൾ നേതൃത്വം നൽകുന്ന മൗലിദ് പാരായണം, ബഹുജന മീലാദ് റാലി തുടങ്ങി വിവിധ പരിപാടികൾ മൂന്നു ദിവസത്തെ മീലാദ് സമ്മിറ്റിന്റെ ഭാഗമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

