Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാറും...

സർക്കാറും കെ.ജി.എം.ഒ.എയും തമ്മിൽ സമവായം; ജില്ല, ജനറൽ ആശുപത്രികളിൽ മുഴുവൻസമയ സ്പെഷ്യാലിറ്റി സേവനം

text_fields
bookmark_border
സർക്കാറും കെ.ജി.എം.ഒ.എയും തമ്മിൽ സമവായം; ജില്ല, ജനറൽ ആശുപത്രികളിൽ മുഴുവൻസമയ സ്പെഷ്യാലിറ്റി സേവനം
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മു​ഴു​വ​ൻ സ​മ​യ സ്പെ​ഷ്യ​ലി​സ്റ്റ് സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​റും ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യും ത​മ്മി​ൽ സ​മ​വാ​യം. സ്പെ​ഷ്യാ​ലി​റ്റി ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​മെ​ന്നും പ്ര​മോ​ഷ​ൻ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്നും സ​ർ​ക്കാ​ർ ഉ​റ​പ്പ് ന​ൽ​കി. ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ കേ​ര​ള ഗ​വ​ൺ​മെ​ന്‍റ്​ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നു​മാ​യി (കെ.​ജി.​എം.​ഒ.​എ) ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. കെ.​ജി.​എം.​ഒ.​എ​യു​ടെ എ​തി​ർ​പ്പി​ൽ ആ​രോ​ഗ്യ​മ​ന്ത്രി പ​ര​സ്യ​മാ​യി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

സം​സ്ഥാ​ന​ത്തെ ജി​ല്ല, ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ൽ 24 മ​ണി​ക്കൂ​ർ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ഒ​ഴി​വു​ക​ൾ നി​ക​ത്ത​ണ​മെ​ന്നും കൂ​ടു​ത​ൽ നി​യ​മ​നം വേ​ണ​മെ​ന്നു​മാ​യി​രു​ന്നു കെ.​ജി.​എം.​ഒ.​എ തു​ട​ക്കം മു​ത​ലെ​ടു​ത്ത നി​ല​പാ​ട്. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​ർ സി​സ്റ്റ​ത്തി​നു​ള്ളി​ൽ ത​ന്നെ​യു​ണ്ടെ​ന്നും പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് സ്പെ​ഷ്യ​ലി​സ്റ്റു​മാ​രെ വി​ന്യ​സി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​മെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​ർ നി​ല​പാ​ട്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി കെ.​ജി.​എം.​ഒ.​എ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് സ്പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രെ പു​ന​ർ​വി​ന്യ​സി​ക്കു​മ്പോ​ൾ അ​വ​രോ​ട് സ​മ്മ​തം ചോ​ദി​ക്കും. പു​ന​ർ​വി​ന്യ​സി​ക്കു​ന്ന സ്പെ​ഷ്യ​ലി​സ്റ്റു​മാ​ർ​ക്ക് പ​ക​രം ഡോ​ക്ട​ർ​മാ​രെ ഉ​റ​പ്പാ​ക്കും. പു​ന​ർ​വി​ന്യ സി​ക്കു​ന്ന സ്പെ​ഷ്യ​ലി​സ്റ്റു​ക​ൾ​ക്ക് സ്പെ​ഷ്യ​ൽ അ​ല​വ​ൻ​സ് വേ​ണ​മെ​ന്ന കെ.​ജി.​എം.​ഒ.​എ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

പ്ര​ശ്ന പ​രി​ഹാ​ര​മാ​യ​തോ​ടെ പു​ന​ലൂ​ർ ആ​ശു​പ​ത്രി​യി​ൽ പ​ദ്ധ​തി പൂ​ർ​ണ​തോ​തി​ൽ ഉ​ട​ൻ തു​ട​ങ്ങും. ഓ​ർ​ത്തോ, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്സ്, ജ​ന​റ​ൽ മെ​ഡി​സി​ൻ, സ​ർ​ജ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ മു​ഴു​വ​ൻ സ​മ​യ​വും ഒ​രു സ്പെ​ഷ്യ​ലി​സ്റ്റ് ഉ​ണ്ടാ​കും. രാ​ത്രി​എ​ട്ടു മു​ത​ൽ ഓ​ൺ കോ​ൾ ഡ്യൂ​ട്ടി​യി​ൽ സ്പെ​ഷ്യ​ലി​സ്റ്റ് സേ​വ​നം ഉ​റ​പ്പാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KGMOAdistrict hospitalsSpecialty Doctor
News Summary - Full-time specialty services in district and general hospitals
Next Story