പ്രചാരണം ഊർജിതമാക്കി മുന്നണികൾ
text_fieldsമാനന്തവാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഉഷ വിജയന് തിരുനെല്ലിയിൽ നൽകിയ വരവേൽപ്
കൽപറ്റ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരാഴ്ച ശേഷിക്കേ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് പാർട്ടികളും സ്ഥാനാർഥികളും. ഇത്തവണ പ്രചാരണത്തിന് കുറഞ്ഞ സമയം മാത്രമാണ് ലഭിച്ചതെന്നതിനാൽ രാത്രി വൈകിയും സ്ഥാനാർഥികളുടെ പ്രചാരണം സജീവമാണ്. വോട്ടർമാരെ നേരിട്ട് കാണാനും പഞ്ചായത്ത് തല പ്രചാരണ പരിപാടികൾക്കുമാണ് ഇപ്പോൾ മുന്നണികൾ കൂടുതൽ സമയം കണ്ടെത്തുന്നത്.
ഉഷ വിജയൻ
മാനന്തവാടി: കനത്ത വെയിലിനെ അവഗണിച്ച് നഗരത്തിൽ പ്രചാരണത്തിനെത്തിയ യു.ഡി.എഫ് സ്ഥാനാർഥി ഉഷ വിജയന് ആശംസകൾ നേർന്ന് ടൗണിലെ വ്യാപാരികളും യാത്രക്കാരും ചുമട്ട്തൊഴിലാളികളും നാട്ടുകാരും. മാനന്തവാടി മെഡിക്കൽ കോളജിനോട് ചേർന്നുളള ബാഫഖി ഹോമിലെത്തിയ ഉഷ വിജയൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഞ്ഞി വിതരണം ചെയ്ത് കൊണ്ടാണ് പര്യടന പരിപാടിക്ക് തുടക്കം കുറിച്ചത്. തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെയും കുട്ടിരിപ്പുകാരെയും സന്ദർശിച്ചു. സ്ഥാനാഥിയോട് മെഡിക്കൽ കോളജിലെ അവസ്ഥയെ കുറിച്ച് രോഗികൾക്ക് പറയാനുള്ളത് ഏറെയായിരുന്നു. കോട്ടക്കുന്ന് കോളനി, വയനാട് സോഷ്യൽ സർവിസ് സൊസൈറ്റി, എം.ജി.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഫാ. ടെസ്സ സ്പെഷൽ സ്കൂൾ, നോബർട്ട് ഹൗസ്, മാനന്തവാടി ബസ് സ്റ്റാൻഡ്, കണിയാരം കോൺവെന്റ്, പയ്യമ്പള്ളി ടൗൺ, മേരിമാത ആർട്സ് ആൻഡ് സയൻസ് കോളജ്, സെന്റ് പാട്രിക്സ് സ്കൂൾ, സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ, ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി, എൽ.എഫ് യു.പി. സ്കൂൾ, അമലോൽഭവ മാതാ ദേവാലയം, അമൃതാനന്ദമയീ മഠം, മാനന്തവാടി ടൗൺ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. യു.ഡി.എഫ് സ്ഥാനാർഥിയുടെ മണ്ഡല പര്യടനം തോൽപ്പെട്ടിയിൽ ഡി.സി.സി പ്രസിഡന്റ് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. തോൽപ്പെട്ടിയിൽ നിന്ന് ആരംഭിച്ച റോഡ്ഷോക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു.
വീരാജ്പേട്ട് എം.എൽ.എയും എ.ഐ.സി.സി നിരീക്ഷകനുമായ എ.എസ്. പൊന്നണ്ണ മുഖ്യ പ്രഭാഷണം നടത്തി. പി.കെ. ജയലക്ഷ്മി, പടയൻ അഹമ്മദ്, എൻ.കെ. വർഗീസ്, എ.എം നിശാന്ത്, ടി. മൊയ്തു, ഹാരിസ്, എച്ച്.ബി. പ്രദീപ് മാസ്റ്റർ, ഷിനോജ്, കൊച്ചി ഹമീദ് എന്നിവർ നേതൃത്വം നൽകി
പി.കെ. അനിൽകുമാർ
മേപ്പാടി: എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. അനിൽകുമാറിന്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പര്യടന പരിപാടിക്ക് ചൂരൽമലയിൽ നിന്ന് തുടക്കം. പ്രചാരണ പരിപാടി ജില്ല എൽ.ഡി.എഫ് കൺവീനർ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പി.കെ. മൂർത്തി, പി. ഗഗാറിൻ, ശിവരാമൻ, മഹിത മൂർത്തി, എൻ.ഒ. ദേവസ്സി എന്നിവർ സംസാരിച്ചു. തുടർന്ന് നെല്ലിമുണ്ട, അരപ്പറ്റ എന്നിവിടങ്ങളിലും സ്ഥാനാർഥി പര്യടനം നടന്നു. പഞ്ചായത്തുകൾ തോറുമുള്ള പര്യടന പരിപാടി വരും ദിവസങ്ങളിലും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

