Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വതന്ത്ര ഫലസ്തീൻ മാത്രമാണ് നീതി; സോളിഡാരിറ്റി-എസ്.ഐ.ഒ ഫലസ്തീൻ ഐക്യദാർഢ്യ റാലി

text_fields
bookmark_border
Palestine Solidarity March
cancel

കോഴിക്കോട്: ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം പിറവി കൊള്ളുക എന്നത് മാത്രമാണ് നീതിയെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ്‌ സഈദ് ടി.കെ. സോളിഡാരിറ്റിയും എസ്.ഐ.യും സംയുക്തമായി കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീൻ പ്രശ്നത്തിൽ നിഷ്പക്ഷ നിലപാട് ഉണ്ടാകണമെന്ന് പറയുന്നവർ ഇസ്രായേലിന് കളമൊരുക്കുകയാണെന്നും നീതി ആഗ്രഹിക്കുന്നവർ ഫലസ്തീന് വേണ്ടി നിലകൊള്ളണമെന്നും ഐക്യദാർഢ്യ റാലിയെ അഭിസംബോധനം ചെയ്തു സംസാരിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാലിഹ് ടി.പി പ്രസ്താവിച്ചു.


വിദ്യാർഥി ഭവനത്തിൽ നിന്ന് ആരംഭിച്ച റാലി കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് സമീപം അവസാനിച്ചു. റാലിക്ക് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ഫാരിസ് ഒ.കെ, അൻവർ സലാഹുദ്ദീൻ, ജില്ലാ പ്രസിഡന്റ് സജീർ എടച്ചേരി, സിറ്റി ജനറൽ സെക്രട്ടറി സയ്യാഫ് പി.പി, എസ്.ഐ.ഒ ജില്ല പ്രസിഡന്റ് നവാഫ് പാറക്കടവ് എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Free Palestine is the only justice; Solidarity-SIO Palestine Solidarity Rally
Next Story